
Big ticket lucky draw; സൗജന്യ ടിക്കറ്റ് വീട്ടമ്മയ്ക്ക് തുണയായി : സ്വപ്നങ്ങൾക്ക് ചിറകുമുളച്ച നിമിഷം; ബിഗ് ടിക്കറ്റിൽ ലക്ഷങ്ങൾ സ്വന്തമാക്കി ഭാഗ്യശാലി
Big ticekt lucky draw:അബുദാബി ∙ വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നീട്ടിവച്ചിരുന്ന മക്കളുമൊത്തുള്ള അവധിക്കാല യാത്ര എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുങ്ങി അബുദാബി നിവാസിയായ ദാവൂദി ബുമൈലിസ്മു. ബിഗ് ടിക്കറ്റ് സീരീസ് 276-ന്റെ പ്രതിവാര നറുക്കെടുപ്പിൽ 150,000 ദിർഹം (ഏകദേശം 33 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനം നേടിയതോടെയാണ് 39 വയസ്സുകാരിയായ ഈ വീട്ടമ്മയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ടിക്കറ്റ് നമ്പർ 277124 ആയിരുന്നു ഭാഗ്യം കൊണ്ടുവന്നത്.

2008 മുതൽ ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം യുഎഇ തലസ്ഥാനത്ത് താമസിക്കുകയാണ് ദാവൂദി ബുമൈലിസ്മു. വിമാനത്താവളത്തിൽ വച്ചാണ് ദാവൂദി ബുമൈലിസ്മു ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ നാല് വർഷമായി ഒരു മാസം പോലും മുടങ്ങാതെ അവർ ടിക്കറ്റെടുക്കുന്നുണ്ട്. ടിക്കറ്റ് ബണ്ടിൽ ഓഫർ പ്രയോജനപ്പെടുത്തി രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ നാല് സൗജന്യ ടിക്കറ്റുകൾ ലഭിച്ചു. ഈ സൗജന്യ ടിക്കറ്റുകളിലൊന്നാണ് സമ്മാനം നേടിക്കൊടുത്തത്.
∙ സ്വപ്നങ്ങൾക്ക് ചിറകുമുളച്ച നിമിഷം
ഒരു സ്വപ്നജീവിയായ തനിക്ക് തന്റെ സമയം വരുമെന്ന് എപ്പോഴും ഉറപ്പായിരുന്നുവെന്ന് ദാവൂദി ബുമൈലിസ്മു പറഞ്ഞു. ചില മാസങ്ങളിൽ എനിക്ക് ഒരു ടിക്കറ്റ് മാത്രമേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. പക്ഷേ ബണ്ടിൽ ഓഫർ വരുമ്പോൾ ഞാൻ തീർച്ചയായും പങ്കെടുക്കുമായിരുന്നു. ഞാൻ എപ്പോഴും സ്വപ്നം കാണുന്ന ഒരാളാണ്. ഒരു വിജയ ദിവസം വരുമെന്ന് വിശ്വസിച്ചു. എന്റെ ഏറ്റവും വലിയ പ്രചോദനം മൂന്ന് മക്കളാണ്. എന്റെ കുട്ടികൾക്ക് ഇത് വലിയ സന്തോഷം നൽകും.
ഒടുവിൽ എനിക്ക് അവരെ അവരുടെ സ്വപ്ന അവധിക്കാല യാത്രയ്ക്ക് കൊണ്ടുപോകാനും സിധിക്കും. വർഷങ്ങളായി അവരുടെ യാത്രാ പട്ടികയിൽ തായ്‌ലൻഡ് മുൻപന്തിയിലായിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആ യാത്ര ഒരു സ്വപ്നമായി തുടർന്നു. ഞാൻ അവരോട് പറയുമായിരുന്നു, ‘ഈ വർഷമില്ല, അടുത്ത വർഷം നോക്കാം.’ അവരെ എവിടെയും കൊണ്ടുപോകാൻ കഴിയാത്തതിൽ ഞാൻ അൽപ്പം വിഷാദത്തിലായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് കഴിയും.
Comments (0)