
big ticket lucky draw;കോളടിച്ചു, ഇലക്‌ട്രീഷ്യനായ പ്രവാസിയെ തേടിയെത്തിയത് കോടികൾ; 14 വർഷത്തെ കഷ്‌ടപ്പാടിന് ഫലം
Big ticket lucky draw: അബുദാബി: കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസിയായ മുഹമ്മദ് നാസർ ബലാലിനെയാണ് (43). 25 മില്യൺ ദിർഹമാണ് അദ്ദേഹത്തെ തേടിയെത്തിയത്. 061080 എന്ന നമ്പർ ടിക്കറ്റിനാണ് ഭാഗ്യ സമ്മാനം ലഭിച്ചത്.

ബംഗ്ലാദേശ് സ്വദേശിയായ ബലാൽ കഴിഞ്ഞ 14 വർഷമായി യുഎഇയിൽ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ കുടുംബം ബംഗ്ലാദേശിൽ തന്നെയാണ്. 12 വർഷം മുമ്പാണ് ബലാൽ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അന്ന് മുതൽ എല്ലാ മാസവും സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റെടുക്കാൻ തുടങ്ങി. ഈ മാസം, അബുദാബി അന്താരാഷ്ട്ര വിമാനത്താവള കൗണ്ടറിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്.
‘എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. ശരീരം വിറയ്‌ക്കുകയാണ്. കഴിഞ്ഞ 12 വർഷമായി ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോൾ സമ്മാനം ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെയാണ് എടുത്തത് ‘ – ബലാൽ പറഞ്ഞു. തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും നാട്ടിൽ ഒരു വീട് വയ്‌ക്കണമെന്നും ബലാൽ പറഞ്ഞു.
ഇതേ നറുക്കെടുപ്പിൽ മലയാളിക്ക് നിസ്സാൻ പട്രോൾ കാർ ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷം മുമ്പ് കേരളത്തിൽ നിന്ന് ദുബായിലെത്തിയ ഗീതമ്മാൾ ശിവകുമാറിനാണ് സമ്മാനം ലഭിച്ചത്. അവരുടെ ഭർത്താവ് കഴിഞ്ഞ 30 വർഷമായി ദുബായിലാണ്. ഭർത്താവാണ് ഗീതമ്മാളിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് പരിചയപ്പെടുത്തുന്നത്.
Comments (0)