Posted By greeshma venugopal Posted On

കുവൈത്തിലെ സർക്കാർ ഓഫീസുകളിൽ കൈക്കൂലി കേസുകൾ കുറഞ്ഞു ; എല്ലാം ‘സഹൽ’ നോക്കികോളും

കുവൈത്തിലെ സർക്കാർ ഓഫീസുകളിൽ നിലനിന്നിരുന്ന കൈക്കൂലി ഇടപാടുകൾ കുറയ്ക്കുന്നതിൽ ‘സഹൽ’ ആപ്പ് ഒരു പ്രധാന പങ്ക് വഹിച്ചതായി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) ചെയർമാനായ അബ്ദുൽ അസീസ് അൽ-ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ അഴിമതി വിരുദ്ധ വിദഗ്ധ സമിതിയുടെ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ സംവിധാനങ്ങളും ഫലപ്രദമായ ഉപകരണങ്ങളും ഉപയോഗിച്ച് അഴിമതിയുടെ ആഴം അളക്കാനും അത് വിശകലനം ചെയ്യാനും ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി ഉയർത്തുന്ന അപകടസാധ്യതകൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഈ ആപ്ലിക്കേഷനുകൾക്ക് കഴിയും. അതുവഴി അഴിമതി നടക്കുന്നതിന് മുമ്പ് തന്നെ അധികൃതർക്ക് അത് തടയാനും അതിലെ പഴുതുകൾ കണ്ടെത്താനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ കുവൈത്ത് മികവ് പുലർത്തുന്ന ഒരു രാജ്യമാണെന്നും, ഇതിന് കാരണം എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും സംയോജിതമായി പ്രവർത്തിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *