Posted By greeshma venugopal Posted On

ഭൗമ ചരിത്രവുമായി ബുഹൈസ് ജിയോളജി പാർക്ക്

ജബൽ ബുഹൈസിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ ബുഹൈസ് ജിയോളജി പാർക്കിലെത്താം. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കളും ഫോസിലുകളും പാർക്കിലെ മുഖ്യ ആകർഷണങ്ങളാണ്. ഹജർ പർവതനിര, മണൽകൂനകൾ എന്നിവയുൾപ്പടെ പ്രാദേശിക പ്രകൃതി എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് പാർക്ക് സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഷാർജയുടെ പരിണാമം വിവരിക്കുന്ന സംവേദനാത്മക പ്രദർശനങ്ങളും കേന്ദ്രത്തിലുണ്ട്. ഭൂപ്രകൃതിയെക്കുറിച്ചുള്ള സവിശേഷമായ ഉൾക്കാഴ്ച സമ്മാനിക്കുന്ന പാർക്കിന് ചുറ്റുമായി അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളുമുണ്ട്

അൽ മദാമിലെ പാറക്കെട്ടുകളുടെ താഴ്വരയിലായി 2020 ജനുവരിയിലാണ് ജിയോളജി പാർക്ക് തുറന്നത്. ജബൽ ബുഹൈസ് പർവതനിരകളുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഒരു വ്യൂവിങ് ഡെക്കും ഇവിടെയുണ്ട്. ചരിത്രാന്വേഷകർക്കും ഭൗമ ശാസ്ത്രജ്ഞർക്കും ഒരുപോലെ പര്യവേക്ഷണം ചെയ്യാനാകുന്ന ഇടമാണിത്. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴരവരെയാണ് പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടു മണിമുതൽ രാത്രി ഏഴര വരെയും ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ രാത്രി ഏഴര വരെയും പാർക്ക് തുറന്നിരിക്കും. ചൊവ്വാഴ്ച അവധിയാണ്. 13 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v

Comments (0)

Leave a Reply

Your email address will not be published. Required fields are marked *