
Summer offer in uae: പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും കോളടിച്ചു; ഇനി ഇതെല്ലാം ഫ്രീയായി ആസ്വദിക്കാം, അതും കുടുംബത്തോടൊപ്പം
Summer offer in uae: ദുബായ്: വേനലവധിക്കാലം ആസ്വദിക്കുന്നതിനായി താമസക്കാർക്ക് പ്രത്യേക ഓഫറുകളുമായി യുഎഇയിലെ ഹോട്ടലുകൾ. വാട്ടർ പാർക്കുകൾ, അക്വാ എയ്റോബിക്സ്, യോഗ സെഷനുകൾ എന്നിവയിൽ നിങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. ഇതിനുള്ള ഫ്രീ ടിക്കറ്റുകൾ ലഭിക്കും. വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ വരവ് കുറയുന്നതിനാൽ, താമസസൗകര്യവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് താമസക്കാരെ ആകർഷിക്കാനാണ് രാജ്യത്തെ ഹോട്ടലുകൾ ലക്ഷ്യമിടുന്നത്.

ഷാർജയിലെ ബാഹി അജ്മാൻ പാലസ് ഹോട്ടലിൽ താമസിക്കാനെത്തുന്നവർക്ക് ഫ്രീയായി ബീച്ചിലിറങ്ങി സൂര്യോദയം ആസ്വദിക്കാം. എല്ലാ അതിഥികൾക്കുമായി ഇത് തുറന്നുകൊടുക്കുന്നതാണ്. മാത്രമല്ല, താമസക്കാർക്ക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് ബാഹി അജ്മാൻ പാലസ് ഹോട്ടലിന്റെയും കോറൽ ബീച്ച് റിസോർട്ടിന്റെയും നോർത്തേൺ എമിറേറ്റ്സിന്റെ ഏരിയ ജനറൽ മാനേജർ ഇഫ്തിഖർ ഹംദാനി പറഞ്ഞത്.
കുടുംബസമേതം എത്തുന്നവർക്ക് തത്സമയ ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതാണ്. പൂന്തോട്ടങ്ങളും മറ്റ് സജ്ജീകരണങ്ങളും എല്ലാം ഒരുക്കിയിട്ടുണ്ടെന്നും ഹംദാനി പറഞ്ഞു. ഇത്തവണ പല ഹോട്ടലുകളിലും ബുക്കിംഗുകൾ കഴിഞ്ഞ തവണയേക്കാൾ വർദ്ധിച്ചിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും ഡിജെ പാർട്ടികൾ ഉൾപ്പെടെ മറ്റ് വിനോദ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ താപനില ദിനംപ്രതി വർദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച് കുടുംബമായി താമസിക്കുന്നവർക്ക് ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണ്. കൊടും ചൂടിൽ പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. സ്കൂൾ അവധിയായതിനാൽ പലരും നാട്ടിലേക്ക് മടങ്ങി. മറ്റുചിലർ രാജ്യത്ത് തന്നെ തുടരുകയാണ്. കൊടും വേനലിലും കുടുംബത്തോടെ ആസ്വദിക്കാൻ പറ്റിയ സൗകര്യങ്ങളാണ് ഇപ്പോൾ ഹോട്ടലുകളിൽ ഒരുക്കിയിരിക്കുന്നത്.
Comments (0)