Posted By Nazia Staff Editor Posted On

Driving School Authorities rules; പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

Driving School Authorities rules;ദുബൈ: ഈ വേനല്‍ക്കാലത്ത് തങ്ങളുടെ കൗമാരക്കാരായ കുട്ടികളെ ഡ്രൈവിംഗ് ക്ലാസുകളില്‍ ചേര്‍ക്കുന്നതിന് വലിയ തടസ്സം നേരിടേണ്ടി വരുന്നതായി യുഎഇയിലെ മാതാപിതാക്കള്‍. 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന പുതിയ നിയമം നിലവിലുണ്ടെങ്കിലും, യുഎഇയിലെ ഭൂരിഭാഗം ഡ്രൈവിംഗ് സ്ഥാപനങ്ങളും ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകര്‍ക്ക് കുറഞ്ഞത് 17.5 വയസ്സ് ആവശ്യമാണെന്ന് പറയുന്നു. ഇതാണ് തങ്ങളുടെ മക്കളെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.  

ഈ വൈരുദ്ധ്യം നിരവധി മാതാപിതാക്കളെ നിരാശരാക്കിയിട്ടുണ്ട്. ഇത് തങ്ങളുടെ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും ഒരുകൂട്ടം മാതാപിതാക്കള്‍ പറയുന്നു. ദുബൈയില്‍ താമസിക്കുന്ന ലില്ലി എന്ന മാതാവ്, വേനല്‍ക്കാല അവധിക്കാലം തന്റെ മകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം ആരംഭിക്കാന്‍ ഒരു മികച്ച അവസരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

‘ഞാന്‍ ദുബൈയിലെ അഞ്ചോളം ഡ്രൈവിംഗ് സ്ഥാപനങ്ങളെ വിളിച്ചു, പക്ഷേ എല്ലാവരും നിരസിക്കുകയാണുണ്ടായത്,’ അവര്‍ പറഞ്ഞു.

‘പുതിയ നിയമം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, 17 വയസ്സുള്ളവര്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിക്കുന്നതിന് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഡ്രൈവിംഗ് ക്ലാസ് അധികൃതര്‍ പറയുന്നത്. വേനല്‍ക്കാലത്തെ രണ്ട് മാസത്തെ അവധിയും റോഡുകള്‍ താരതമ്യേന വിജനമായിരിക്കുന്നതും സ്‌കൂള്‍ കാര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ടാത്തതു കൊണ്ടും എന്റെ മകള്‍ക്ക് സുഖകരമായി ഡ്രൈവിംഗ് പഠിക്കാന്‍ ഒരു മികച്ച അവസരമായിരുന്നു ഇത്.’ ലില്ലി പറഞ്ഞു.

മെയ് മാസത്തില്‍ മകള്‍ക്ക് 17 വയസ്സ് തികഞ്ഞെന്ന് ലില്ലി പറയുന്നു. മിക്ക സ്ഥാപനങ്ങളും 17.5 വയസ്സ് തികയുന്ന ജനുവരിയില്‍ മാത്രമേ അവള്‍ക്ക് ഡ്രൈവിംഗ് ക്ലാസില്‍ ചേരാന്‍ കഴിയൂ എന്നാണ് അറിയിച്ചത്. 

‘നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ഇക്കാര്യം പ്രതീക്ഷിച്ച ശേഷം അത് സംഭവിക്കാതിരുന്നത് ഞങ്ങള്‍ വളരെയധികം നിരാശയിലാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമം അധികൃതര്‍ ഉടന്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചില്‍ യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സായി കുറച്ചിരുന്നു. മുമ്പ്, 17.5 വയസ്സുള്ളവര്‍ക്ക് ഡ്രൈവിംഗ് പഠനം ആരംഭിക്കാമായിരുന്നെങ്കിലും, 18 വയസ്സ് തികഞ്ഞാലേ ലൈസന്‍സ് ലഭിക്കുമായിരുന്നു. 2024 ഒക്ടോബറില്‍ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഒരു പുതിയ ഫെഡറല്‍ ഡിക്രി നിയമം പാസാക്കിയതോടെയാണ് ഈ നിയന്ത്രണം മാറ്റിയത്.

‘പുതിയ നിയമത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല’, ഗലദാരി ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ടെലിഫോണ്‍ ഓപ്പറേറ്റര്‍ 17 വയസ്സുള്ളവര്‍ക്ക് ഇപ്പോഴും ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 

‘വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഞങ്ങളോടൊപ്പം ഒരു ഫയല്‍ തുറക്കാം, എന്നാല്‍ അവര്‍ക്ക് 17.5 വയസ്സ് തികയുമ്പോഴണം. അതല്ലെങ്കില്‍ പുതിയ നിയമം നടപ്പിലാകുന്നതുവരെ അവര്‍ കാത്തിരിക്കണം. എന്നാല്‍, പുതിയ നിയമം എപ്പോള്‍ നടപ്പിലാകുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പുതിയ നിയമം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, 17 വയസ്സുള്ളവര്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിക്കുന്നതിന് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഡ്രൈവിംഗ് ക്ലാസ് അധികൃതര്‍ പറയുന്നത്. വേനല്‍ക്കാലത്തെ രണ്ട് മാസത്തെ അവധിയും റോഡുകള്‍ താരതമ്യേന വിജനമായിരിക്കുന്നതും സ്‌കൂള്‍ കാര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ടാത്തതു കൊണ്ടും എന്റെ മകള്‍ക്ക് സുഖകരമായി ഡ്രൈവിംഗ് പഠിക്കാന്‍ ഒരു മികച്ച അവസരമായിരുന്നു ഇത്.’ ലില്ലി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *