
Dubai Visa;ദുബൈ വിസയുള്ള ഒരാൾക്ക് മറ്റൊരു എമിറേറ്റിലെ സ്കൂളിൽ കുട്ടിയെ ചേർക്കാനാകുമോ?
Dubai Visa:ചോദ്യം: ഞാൻ ഒരും സിംഗിൾ പേരന്റാണ്. അടുത്തിടെ ദുബൈയിൽ നിന്ന് ഒരു ജോബ് ഓഫർ ലഭിച്ചു. എനിക്ക് ദുബൈയിൽ വർക്ക് വിസ ലഭിക്കും. പകൽ സമയത്ത് ഞാൻ ജോലി ചെയ്യുന്നതിനാൽ എന്റെ മകനെ റാസൽഖൈമയിൽ താമസിക്കുന്ന എന്റെ സഹോദരിയുടെ വീടിനടുത്തുള്ള സ്‌കൂളിൽ ചേർക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ദുബൈ സർക്കാർ ഇഷ്യൂ ചെയ്ത വിസ കൈവശം വച്ചിരിക്കുമ്പോൾ എന്റെ മകനെ റാസൽഖൈമയിലെ സ്‌കൂളിൽ ചേർക്കാനാകുമോ?

ഉത്തരം: കഴിയും, ദുബൈ ഇഷ്യൂ ചെയ്ത റെസിഡൻസി വിസ കൈവശം വയ്ക്കുകയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ICP) നിശ്ചയിച്ചിട്ടുള്ള ശമ്പളവും മറ്റു വ്യവസ്ഥകളും പാലിക്കുന്ന കാലത്തോളം നിങ്ങളുടെ മകന് റാസൽഖൈമയിലെ സ്‌കൂളിൽ പോകാൻ നിയമപരമായി അനുമതിയുണ്ടാകും.
വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 9 പ്രകാരം, യുഎഇയിലെ പ്രവാസി താമസക്കാർക്ക് കുട്ടികൾ അടക്കമുള്ള അടുത്ത ബന്ധുക്കളെ സ്‌പോൺസർ ചെയ്യാൻ അനുവാദമുണ്ടാകും.
‘രാജ്യത്ത് താമസാനുമതി നേടിയ ഒരു വിദേശിക്ക് ഈ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻ പ്രകാരം നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി തന്റെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാവുന്നതാണ്’, നിയമത്തിൽ പറയുന്നതിങ്ങനെയാണ്.
യുഎഇയിലെ ഏത് എമിറേറ്റ് നൽകുന്ന റെസിഡൻസി വിസയായാലും അത് രാജ്യത്തെ ഏഴ് എമിറേറ്റിലും സാധുതയുള്ളതാണെന്ന് വിദഗ്ധർ പറയുന്നു.
നിങ്ങളുടെ ജോലി സമയത്ത് നിങ്ങളുടെ മകനെ പരിപാലിക്കുന്നത് നിങ്ങളുടെ സഹോദരിയായതിനാൽ, അവരെ താൽക്കാലിക രക്ഷിതാവായി നാമനിർദ്ദേശം ചെയ്യുന്നതിനുള്ള രേഖാമൂലമുള്ള അനുമതി സ്‌കൂൾ ആവശ്യപ്പെട്ടേക്കാം. സ്‌കൂൾ പിക്കപ്പുകൾ, രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ, അടിയന്തര തീരുമാനങ്ങൾ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ ഇത് സാധാരണയായി അവരെ അനുവദിക്കും. യുഎഇ നിയമം അത്തരം സന്ദർഭങ്ങളിൽ ഔപചാരിക രക്ഷാകർതൃത്വം ആവശ്യപ്പെടുന്നില്ലെങ്കിലും, സ്‌കൂളുകൾ അവരുടെ ഇന്റേർണൽ നയങ്ങൾക്ക് അനുസൃതമായി ഇത്തരത്തിലുള്ള ഡോക്യുമെന്റേഷൻ അഭ്യർത്ഥിച്ചേക്കാം. ഇത് സാധാരണയായി സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് കൈകാര്യം ചെയ്യുന്നത്.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂൾ പ്രവേശന നടപടികൾ നിയന്ത്രിക്കുന്നത്, പ്രാദേശിക വിദ്യാഭ്യാസ അധികാരികളുമായി ഏകോപിപ്പിച്ചാണ് ഇത് നടത്തുന്നത്. ഈ സാഹചര്യത്തിൽ ഇത് റാസൽഖൈമ നോളജ് വകുപ്പിന്റെ അധികാരപരിധിയിലാണ് വരുന്നത്.
ചുരുക്കത്തിൽ, ആവശ്യമായ അംഗീകാരങ്ങൾ നേടുകയും സ്‌കൂളിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നിടത്തോളം, നിങ്ങളുടെ ദുബൈ വിസ പ്രകാരം നിങ്ങളുടെ മകനെ സ്‌പോൺസർ ചെയ്യുകയും റാസൽഖൈമയിലെ ഒരു സ്‌കൂളിൽ അവനെ ചേർക്കുകയും ചെയ്യാം.
Comments (0)