Posted By Nazia Staff Editor Posted On

Driving law in uae:53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

Driving law in uae:;ദുബൈ: 53 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം. റെസിഡൻസി വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് യുഎഇ ലൈസൻസ് ആക്കി മാറ്റാനുള്ള ഓപ്ഷനുണ്ട്. എന്നാൽ ഈ 53 രാജ്യങ്ങളിൽ ഇന്ത്യയില്ല. നിയമത്തിൽ ഇളവ് ഉണ്ടെങ്കിലും ഇവർ ലേണേഴ്‌സ് എടുക്കുകയും വാഹനം ഓടിച്ചു കാണിക്കുകയും ചെയ്യണം.

ഇന്ത്യൻ ലൈസൻസ് ഉള്ള വ്യക്തികൾക്ക് ഗോൾഡൻ ചാൻസിലൂടെ യുഎഇ ലൈസൻസ് നേടാനുള്ള അവസരമുണ്ട്. 

പോർച്ചുഗൽ, ചൈന, എസ്റ്റോണിയ, അൽബേനിയ, ഹംഗറി, ഗ്രീസ്, ഉക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്‌സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലാൻഡ്, മോണ്ടിനെഗ്രോ, ഇസ്‌റാഈൽ, അസർബൈജാൻ, ബെലാറസ്, ഉസ്‌ബെക്കിസ്ഥാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്‌പെയിൻ, നോർവേ, ന്യൂസിലാൻഡ്, റൊമാനിയ, സിംഗപ്പൂർ, ഹോങ്കോംഗ്, നെതർലാൻഡ്‌സ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ക്രൊയേഷ്യ, ടെക്‌സസ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, കൊസോവോ റിപ്പബ്ലിക്, കിർഗിസ് റിപ്പബ്ലിക് എന്നിവയാണ് ഈ രാജ്യങ്ങൾ.

ദക്ഷിണ കൊറിയയിലെ പൗരന്മാർക്ക് യുഎഇയിൽ താമസ വിസയിൽ ആയിരിക്കുമ്പോൾ മാത്രമേ ഇത്തരത്തിൽ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാൻ കഴിയൂ. എന്നാൽ മറ്റു രാജ്യക്കാർക്ക് വിസിറ്റിങ് വിസയിൽ വരുമ്പോഴും അവരുടെ സ്വന്തം ലൈസൻസ് ഉപയോഗിക്കാം. അപേക്ഷകന്റെ റെസിഡൻസി വിസ നൽകിയ എമിറേറ്റിലായിരിക്കണം ലൈസൻസ് മാറ്റത്തിന് അപേക്ഷിക്കേണ്ടത്. ലൈസൻസ് മാറ്റത്തിന് 600 ദിർഹം ഫീസുണ്ട്. യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് പല യൂറോപ്പ്യൻ വാഹനങ്ങളിലും വാഹനമോടിക്കാം. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *