
യു.എ.ഇയിൽ പ്രവർത്തിക്കുന്ന അഞ്ച് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് സി.ബി.യു.എ.ഇ വിലക്ക് ഏർപ്പെടുത്തി
യു.എ.ഇയിൽ പ്രവർത്തിക്കുന്ന അഞ്ച് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) വിലക്കേർപ്പെടുത്തി. ഭീ കര സംഘടനകൾക്ക് ധനസഹായം നൽകുന്നത് തടയൽ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം എന്നിവ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും മൂന്ന് സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്തത്. ഇൻഷുറൻസ് ബ്രോക്കറേജ് ഉൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും യു.എ.ഇയിലെ നിയമങ്ങളും നിയന്ത്രണ നിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.
സാമ്പത്തിക സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്താനുമായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)