
Cheapest August flights for UAE;യുഎഇയിൽ നിന്ന് വേനൽ യാത്ര പ്ലാന്‍ ചെയ്യുകയാണോ?, ഈ നഗരത്തിലേക്ക് പറക്കാൻ വെറും 253 ദിർഹം
Cheapest August flights for UAE;ദുബൈ: വേനൽക്കാല അവധി ആസ്വദിക്കാൻ അവസാന നിമിഷ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് യുഎഇയിൽനിന്ന് കുവൈത്ത്, കൊളംബോ, മസ്കത്ത്, മുംബൈ തുടങ്ങിയ ജനപ്രിയ നഗരങ്ങളിലേക്ക് 253 ദിർഹം മുതൽ വിലകുറവിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാനർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഓഗസ്റ്റിൽ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനിയും സമയമുണ്ടെന്നാണ്.

ഈ നഗരങ്ങൾ യുഎഇ നിവാസികൾക്ക് പ്രിയപ്പെട്ടതാണ്, കാരണം ഈ നഗരങ്ങളിലേക്ക് നാലര മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരാനാകും. മാത്രമല്ല, ഈ സ്ഥലങ്ങളിലെ പ്രാദേശിക കറൻസികൾ യുഎഇ ദിർഹത്തിന് മികച്ച മൂല്യമുള്ളതിനാൽ യാത്രക്കാർക്ക് അവരുടെ ബജറ്റ് കൂടുതൽ വിപുലീകരിക്കാൻ സാധിക്കും.
“വേനൽക്കാലം എപ്പോഴും തിരക്കേറിയ സമയമാണ്, കാരണം ആളുകൾ അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. ഓഗസ്റ്റിൽ കൊളംബോ, മുംബൈ, കുവൈത്ത് സിറ്റി, മസ്കത്ത് എന്നിവിടങ്ങളിലേക്ക് കുറഞ്ഞ വിലയിൽ വിമാന ടിക്കറ്റുകൾ ലഭിക്കാൻ ഇപ്പോഴും അവസരമുണ്ട്,” സ്കൈസ്കാനറിലെ യാത്രാ വിദഗ്ധനായ അയൂബ് എൽ മാമൂൺ പറഞ്ഞു.
സ്കൈസ്കാനറിന്റെ ഡാറ്റ അനുസരിച്ച്, 48% യാത്രക്കാർ കൂടുതൽ ചെലവഴിക്കാൻ തയ്യാറുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, 85% പേർ വിമാന യാത്രയിൽ പണം ലാഭിക്കാൻ യാത്രാ തീയതികൾ ഏതാനും ദിവസങ്ങളോ ഒരാഴ്ചയോ മാറ്റാൻ തയ്യാറാണ്.
മികച്ച ബുക്കിംഗ് സമയവും നിരക്കുകളും
മസ്കത്ത്: 26 ദിവസം മുൻകൂട്ടി ബുക്ക് ചെയ്താൽ ശരാശരി 398 ദിർഹത്തിന് ടിക്കറ്റുകൾ ലഭ്യമാണ്. 21-24 ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്നതാൽ 403-437 ദിർഹമാകും.
കൊളംബോ: 11 ദിവസം മുൻകൂട്ടി ബുക്ക് ചെയ്താൽ ശരാശരി 1,209 ദിർഹമാകും. 17-19 ദിവസം മുൻകൂട്ടിയുള്ള ബുക്കിംഗിന് 1,295-1,385 ദിർഹം.
മുംബൈ: 8-9 ദിവസം മുൻകൂട്ടി ബുക്ക് ചെയ്താൽ ശരാശരി 825 ദിർഹം.
കുവൈത്ത് സിറ്റി: 25 ദിവസം മുൻകൂട്ടി ബുക്ക് ചെയ്താൽ 253 ദിർഹം, 13 ദിവസം മുൻകൂട്ടി ബുക്ക് ചെയ്താൽ 436 ദിർഹത്തിനും ടിക്കറ്റ് ലഭിക്കും.
വിമാനങ്ങളിലെ ഡിമാൻഡും സീറ്റുകളുടെ ലഭ്യതയും അനുസരിച്ച് ടിക്കറ്റുവില വ്യത്യാസപ്പെടാം. മികച്ച ഡീലുകൾ ഉറപ്പാക്കാൻ യാത്രക്കാർ ശരിയായ സമയത്ത് ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് സ്കൈസ്കാനർ ഉപദേശിക്കുന്നു.
Comments (0)