
tiktok returning to india ;ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ – ചൈന ബന്ധത്തിന് പിന്നാലെ
tiktok returning to india ;ന്യൂഡൽഹി: ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ഷോർട്ട്-വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് തിരിച്ചുവരുന്നതായി സൂചന. ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് അത് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ പരന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂൺ മുതൽ ഇന്ത്യ ഏതാനും ആപ്പുകൾ നിരോധിച്ചകൂട്ടത്തിലാണ് ടിക് ടോക്കും നിരോധിച്ചത്. (Tiktok)
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമല്ലെങ്കിലും, ടിക്‌ടോക്ക് ഡൊമെയ്‌നിന്റെ പെട്ടെന്നുള്ള തിരിച്ചുവരവ് അതിന്റെ ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്. അതേസമയം, ടിക്‌ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാൻസ് ഇതുവരെ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. നിലവിൽ അമേരിക്കയുമായുള്ള താരിഫ് സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് വെബ്‌സൈറ്റ് ലഭ്യമായത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ടിക് ടോക്കിന്റെ ആപ്ലിക്കേഷന്റെ വെബ്‌സൈറ്റ് ചില ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്നുണ്ട്. എന്നാൽ എല്ലാവർക്കും ലഭ്യമായിട്ടില്ല. നിരോധനത്തിന് മുമ്പ് വളരെ പ്രശസ്തി നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും വൈകാതെ ഘട്ടം ഘട്ടമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്തുകൊണ്ടാണ് ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്?
അഞ്ച് വർഷങ്ങൾക്ക് മുമ്പ് 2020 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ മറ്റ് ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം ടിക് ടോക്കും നിരോധിച്ചു. ഷെയറിറ്റ്, മി വീഡിയോ കോൾ, ക്ലബ് ഫാക്ടറി, കാം സ്കാനർ എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് രാജ്യത്ത് നിരോധിച്ചത്.
ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്കിനും മറ്റ് ആപ്പുകൾക്കും നിരോധനം ഏർപ്പെടുത്തിയതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
Comments (0)