
Duabi police; ക്രൂയിസ് കൺട്രോൾ തകരാറിലായി : യുഎഇയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വനിതാ ഡ്രൈവർ;ഒടുവിൽ സംഭവിച്ചത്
Dubai police; ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ നിയന്ത്രണം നഷ്ടപ്പെട്ട വനിതാ ഡ്രൈവറെ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് സംഘം മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുത്തി

ഷൈഖ് സായിദ് റോഡിലൂടെ അബുദാബിയിലേക്ക് സ്ഥിരമായ വേഗതയിൽ മാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനത്തെക്കുറിച്ച് ദുബായ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിന് ഒരു റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
റിപ്പോർട്ട് ലഭിച്ച് മിനിറ്റുകൾക്ക് ശേഷം, ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു, ഷെയ്ഖ് സായിദ് റോഡിൽ നാലാമത്തെ ലെയ്നിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തെ പോലീസ് കണ്ടെത്തി. അവിടെ ക്രൂയിസ് കൺട്രോൾ തകരാർ കാരണം വനിതാ ഡ്രൈവർക്ക് നിയന്ത്രണം വീണ്ടെടുക്കാൻ കഴിയാതെവരികയായിരുന്നെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.
ദുബായ് പട്രോളിങ്ങുകളിൽ ഒന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചുവെന്നും ക്രമേണ വാഹനം നിർത്തിയെന്നും മറ്റ് പട്രോളിങ്ങുകൾ പിന്നിലെ പാത സുരക്ഷിതമാക്കിയെന്നും അൽ മസ്രൂയി പറഞ്ഞു. വാഹനത്തിന് മുന്നിലും പിന്നിലും സുരക്ഷിതമായ ഒരു ഗാപ് ഉണ്ടാക്കി പട്രോളിങ് നടത്തി, മറ്റ് കാറുകൾ ദൂരെ നിർത്തി, കൂട്ടിയിടികൾ തടയുകയും, പരിക്കുകളോ കേടുപാടുകളോ കൂടാതെ റോഡിന്റെ വശത്ത് സുരക്ഷിതമായി നിർത്താൻ സഹായിക്കുകയും ചെയ്തു.
Comments (0)