Posted By greeshma venugopal Posted On

നുവൈസീബ് അതിർത്തി വഴി 303 പാക്കറ്റ് സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ കൈയോടെ പൊക്കി

നുവൈസീബ് അതിർത്തി വഴി 303 പാക്കറ്റ് സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. പരിശോധനയ്ക്കിടെ വാഹനത്തിന്റെ ഡ്രൈവർ സിഗരറ്റൊന്നും കൈവശമില്ലെന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും, ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കാറിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകം രൂപമാറ്റം വരുത്തിയ രഹസ്യ അറകളിൽ നിന്ന് സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു.

വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കള്ളക്കടത്ത് തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *