Qatar extends deadline for vehicle registration renewal
Posted By greeshma venugopal Posted On

ഖത്തറിൽ വാഹന രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി

ഖത്തറില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഇത് സംബന്ധിച്ച് ജനറല്‍ ട്രാഫിക് ഡയറക്ടേറ്റ് ആണ് വ്യക്തത വരുത്തിയത്. രജിസ്ട്രേഷന്‍ പുതുക്കല്‍ കേന്ദ്രങ്ങളിലെ തിരക്കും വാഹന ഉടമകളുടെ ആവശ്യവും കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31 വരെയാണ് വാഹന ഉടമകള്‍ക്ക് സമയം നീട്ടി അനുവദിച്ചിരിക്കുന്നത്.

ഈ മാസം 27നുള്ളില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ എല്ലാ വാഹന ഉടമകളും പൂര്‍ത്തിയാക്കണമെന്നായിരുന്നു ജനറല്‍ ട്രാഫിക് ഡയറക്ടേറ്റ് നേരത്തെ അറിയിച്ചിരുന്നത്. ഡിസംബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ അംഗീകൃത നിലവാരം പാലിച്ചില്ലെങ്കിലും വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും അനുമതി നല്‍കും. ഷോറൂമുകളിലും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലും ഇതിന് നിയന്ത്രണങ്ങളുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *