Posted By Nazia Staff Editor Posted On

Dear big ticket season 3;ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്തത് ആരാണ് എങ്കിൽ ഇനി സ്വപ്നങ്ങൾ സത്യമാകും!!ഡിയർ ബിഗ് ടിക്കറ്റ് സീസൺ 3 ഇതാ എത്തി

Dear big ticket season 3;സ്നേഹവും, പ്രതീക്ഷയും, ജീവിതം തന്നെ മാറ്റിമറിക്കുന്ന നിമിഷങ്ങളും സമ്മാനിച്ച ഡിയർ ബിഗ് ടിക്കറ്റ് പുതുമയോടെ വീണ്ടുമെത്തുകയാണ്.

ഹൃദയം തുറക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ രണ്ട് സീസണുകൾക്ക് ശേഷം ഡിയർ ബിഗ് ടിക്കറ്റ് മൂന്നാം സീസൺ തുടങ്ങുന്നു.

മാതൃരാജ്യത്ത് ഒരു വീട്, സ്തനാർബുദ ചികിത്സയ്ക്കുള്ള ധനസഹായം, ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം… ഡിയർ ബിഗ് ടിക്കറ്റ് യാഥാർത്ഥ്യമാക്കിയ സ്വപ്നങ്ങൾ നിരവധി. ഹൃദയത്തിൽ തട്ടിയുള്ള ആഗ്രഹങ്ങൾക്ക് അവർ അർഹിക്കുന്നതുപോലെ തന്നെ അപ്രതീക്ഷിതമായി സ്വപ്ന സാഫല്യമാണ് ബിഗ് ടിക്കറ്റ് നൽകിയത്. സ്നേഹവും, പ്രതീക്ഷയും, ജീവിതം തന്നെ മാറ്റിമറിക്കുന്ന നിമിഷങ്ങളും സമ്മാനിച്ച ഡിയർ ബിഗ് ടിക്കറ്റ് പുതുമയോടെ വീണ്ടുമെത്തുകയാണ്.

ഇത്തവണയും സ്വപ്നങ്ങൾ സത്യമാക്കുന്ന ബിഗ് ടിക്കറ്റ് ചോദിക്കുന്നു: നിങ്ങൾക്കുമുണ്ടോ ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്ന ഒരു സ്വപ്നം? ഒരുപാട് നാളുകളായി നിങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്ന ഒന്ന്? ഒരുപക്ഷേ, ഒരിക്കലും നടക്കില്ലെന്ന് നിങ്ങൾ കരുതിയ ഒരു സ്വപ്നം?

ആ സ്വപ്നം നടന്നാലോ? അതാണ് ഡിയർ ബിഗ് ടിക്കറ്റ് സീസൺ 3. ഈ വേദിയിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നം പറയാം. നിങ്ങൾ ചെയ്യേണ്ടത് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് www.bigticket.ae സന്ദർശിക്കുക. ഡിയർ ബിഗ് ടിക്കറ്റ് സീസൺ 3 ബാനർ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആഗ്രഹം എന്താണെന്ന് എഴുതുക. ആഗ്രഹം വിവരിക്കുമ്പോൾ പരമാവധി 1000 ക്യാരക്റ്ററുകളേ ഉപയോഗിക്കാൻ പാടുള്ളൂ. അതല്ലെങ്കിൽ നിങ്ങളുടെ സ്വപ്നം എന്താണെന്ന് വീഡിയോയിലൂടെ വിവരിക്കാം. പരമാവധി ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാണ് അനുവദിക്കുക. ഫയൽ സൈസ് 10 എംബിക്ക് താഴെയായിരിക്കണം.

നിങ്ങൾ ആരാണ്, എന്താണ് നിങ്ങളുടെ ആഗ്രഹം, എന്തുകൊണ്ട് അത് പ്രധാനമാകുന്നു എന്നതെല്ലാം വിവരിക്കാം. ഹൃദയത്തിൽ തട്ടിയുള്ള, യഥാർത്ഥ ആഗ്രഹങ്ങൾ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ആറ് പേരുടെ സ്വപ്നങ്ങൾ ഡിയർ ബിഗ് ടിക്കറ്റ് യാഥാർത്ഥ്യമാക്കും, ബിഗ് ടിക്കറ്റ് പ്രേക്ഷകരുടെ വോട്ടെടുപ്പിന്റെ സഹായത്തോടെ.

നിങ്ങളുടെ സ്വപ്നവും പൂവണിയിക്കണ്ടേ? കാത്തിരിക്കേണ്ട, ഇപ്പോൾ തന്നെ ഫോൺ എടുത്ത് നിങ്ങളുടെ സ്വപ്നം ഡിയർ ബിഗ് ടിക്കറ്റുമായി പങ്കിടാൻ തയാറാകാം. 2025 ജൂലൈ 7 മുതൽ 27 വരെയാണ് നിങ്ങളുടെ ആഗ്രഹങ്ങൾ സമർപ്പിക്കേണ്ട തീയതി. ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന സ്വപ്നങ്ങൾക്ക് വോട്ടു ചെയ്യാൻ 2025 ഓഗസ്റ്റ് 4 മുതൽ 24 വരെ സമയമുണ്ടാകും. പൊതുജനങ്ങളുടെ വോട്ടുകളിൽ നിന്നും ആറ് വിജയികളെ 2025 സെപ്റ്റംബർ ഒന്ന് മുതൽ 15 വരെ പ്രഖ്യാപിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *