Posted By Nazia Staff Editor Posted On

Emirates id in uae;യുഎഇയിൽ എമിറേറ്റ്സ് ഐഡി ഡിജിറ്റലായി സൂക്ഷിക്കാം ; എങ്ങനെയെന്നല്ലേ? അറിയാം

Emirates id in uae: യുഎഇയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഔദ്യോഗിക തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ആണ് ഇത് നൽകുന്നത്. ഒരാളുടെ വ്യക്തിഗത വിവരങ്ങൾ, ബയോമെട്രിക് ഡാറ്റ എന്നിവ ഇതിൽ ഉണ്ടായിരിക്കും.യുഎഇയിൽ എമിറേറ്റ്സ് ഐഡി നഷ്ടപ്പെടുകയോ, അല്ലെങ്കിൽ പുതുക്കാൻ വേണ്ടി കൊടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ ഇനി പേടിക്കേണ്ട. ഇപ്പോൾ ഡിജിറ്റലായി എളുപ്പത്തിൽ എമിറേറ്റ്സ് ഐഡി ആക്സസ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. പേപ്പർലെസ്സ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള യുഎഇ സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാണിത്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ആപ്ലിക്കേഷനുകളിലൂടെയും ഒരു ക്യുആർ കോഡ് സംവിധാനത്തിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. നിങ്ങളുടെ ഫിസിക്കൽ ഐഡി ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ഈ ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഔദ്യോഗിക എമിരേറ്റ് ഐഡി നിങ്ങൾക്ക് ഉപയോഗിക്കാം.

ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്സസ് ചെയ്യാനുള്ള വഴികൾ പരിശോധിക്കാം
യുഎഇ പാസ് ആപ്പ് വഴിയാണ് എമിരേറ്റ് ഐഡി ഉപയോഗിക്കാം എന്നതാണ് ആദ്യത്തെ മാർഗം

യുഎഇ പാസ് എന്നത് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടിയുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ്. ഈ ഒരെറ്റ് ആപ്പ് ഉപയോഗിച്ച് വിവിധ സർക്കാർ സേവനങ്ങൾ, സ്വകാര്യ സേവനങ്ങൾ എന്നിവ ആക്സസ് ചെയ്യാൻ സാധിക്കും.

ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെയാണ്

ആപ്പ് ഡൗൺലോഡ് ചെയ്യുക: ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ നിന്ന് UAE Pass ആപ്പ് ഡൗൺലോഡ് ചെയ്യാം.
രജിസ്റ്റർ ചെയ്യുക: നിങ്ങളുടെ എമിറേറ്റ്സ് ഐഡി നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യുക. മുഖം സ്കാൻ ചെയ്ത് (facial recognition) ഐഡന്റിറ്റി സ്ഥിരീകരിക്കുക.
ഡിജിറ്റൽ ഐഡി ആക്സസ് ചെയ്യുക: രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ‘ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്ന വിഭാഗം തിരഞ്ഞെടുത്ത് ‘Emirates ID Card’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര് നൽകുക ഡിജിറ്റൽ എമിറേറ്റ്സ് ഐഡി കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ICP Mobile App വഴി എമിരേറ്റ് ഐഡി എടുക്കാം എന്നതാണ് മറ്റൊരു മാർഗം
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി പുറത്തിറക്കിയ ഔദ്യോഗിക ആപ്പാണിത്. ICP Mobile App

ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെയാണ്

ആപ്പ് ഡൗൺലോഡ് ചെയ്യുക: ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
നിങ്ങളുടെ യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ICP ആപ്പിൽ ലോഗിൻ ചെയ്യുക.
ഹോംപേജിൽ ‘Emirates ID’ ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ഡിജിറ്റൽ ഐഡി കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ക്യുആർ കോഡ് സംവിധാനം ആണ് അടുത്ത മാർഗം
UAEICP ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ വിവരങ്ങൾ അടങ്ങിയ ഒരു ക്യുആർ കോഡ് ഉണ്ടാക്കാൻ സാധിക്കും. ഇത് എമിറേറ്റ്സ് ഐഡി കൈവശമില്ലാത്തപ്പോഴും വിവരങ്ങൾ വേഗത്തിൽ പങ്കിടാൻ ഇതിലൂടെ സാധിക്കും.
UAEICP ആപ്പിൽ ‘Emirates ID QR Code’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഉപയോഗിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുക.
വിജയകരമായി പൂർത്തിയാക്കിയാൽ, നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഒരു QR കോഡ് ലഭിക്കും. ആവശ്യമുള്ള സ്ഥലത്ത് ഇത് സ്കാൻ ചെയ്ത് വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.

https://www.pravasinewsdaily.com/more-flight-services-to-the-uae-canc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *