
ഡിസ്നി കഥകളും കഥാപാത്രങ്ങളും അബുദാബിയിലേക്ക് ; യുഎഇയിൽ ഡിസ്നി തീം പാർക്ക് വരുന്നു
യുഎഇ ഉടൻ ഡിസ്നി തീം പാർക്ക് തുറക്കും. മേഖലയിലെ ആദ്യത്തെ ഡിസ്നി തീം പാർക്കും ലോകത്തിലെ ഏഴാമത്തെ ഡിസ്നി റിസോർട്ടുംമാണ് അബുദാബിയിൽ തുറക്കുന്നത്. ലോകത്തെ മിഡിൽ ഈസ്റ്റിന്റെ ഹൃദയഭാഗത്തേക്കാണ് ഡിസ്നിയുടെ പുതിയ ലോകം തുറക്കുന്നത്. വാൾട്ട് ഡിസ്നി കമ്പനിക്ക് 102 വർഷത്തെ ചരിത്രമുണ്ട്.
ലോകം മുഴുവനായി ആറ് ഡിസ്നി തീം പാർക്കുകളാണ് ആകെയുള്ളത്. നാല് ബില്യൺ ആളുകൾ ഇവിടെ എത്തുന്നുണ്ട്. അബുദാബിയിൽ ഒരു ഡിസ്നി തീം പാർക്ക് കൊണ്ടുവരാനുള്ള കരാർ പ്രഖ്യാപന വേളയിൽ ഡിസ്നിയുടെ സിഇഒ ബോബ് ഇഗർ പറഞ്ഞു. ഇത് പ്രിയപ്പെട്ട ഡിസ്നി കഥകളെയും കഥാപാത്രങ്ങളെയും ഈ രാജ്യത്തിന്റെയും പ്രദേശത്തിന്റെയും സംസ്കാരങ്ങളോടും അഭിരുചികളോടും സംയോജിപ്പിക്കും. ബോബ് ഇഗർ കൂട്ടിച്ചേർത്തു. യാസ് ഐലൻഡിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)