Posted By greeshma venugopal Posted On

പ്രവാസി മലയാളികളുടെ വിവാഹ മോചന നിരക്ക് അതിവേ​ഗം ഉയരുന്നു; ആശങ്ക

ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006ലെ റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് അഭിഭാഷകർ പറയുന്നു. കൃത്യമായ പുതിയ കണക്ക് ലഭ്യമല്ലെങ്കിലും നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച്, 2025ൽ വിവാഹമോചന നിരക്ക് വളരെയേറെ കൂടാനാണ് സാധ്യത. വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികളെക്കുറിച്ചുള്ള നിരവധി അന്വേഷണങ്ങൾ യുഎഇയിൽ നിന്ന് മാത്രം ലഭിക്കാറുണ്ടെന്ന് പ്രമുഖ നിയമോപദേശക പറയുന്നു. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ വരാറുണ്ട്. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവാഹമോചനവുമായി ബന്ധപ്പെട്ട കണക്ക് സാധരണയായി പ്രസിദ്ധീകരിക്കുന്നില്ല.

എങ്കിലും വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായം നൽകുന്നുണ്ട്. യുഎഇയിലെ നിയമപ്രകാരം ദുബായിലെ കോടതികളിൽ ഫാമിലി ഗൈഡൻസ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച്, മധ്യസ്ഥതയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തപ്പെടുന്നു. ഇത് വിജയകരമാകാത്ത പക്ഷം കേസ് കോടതിയിലേക്ക് പോകും. ഇന്ത്യൻ നിയമപ്രകാരം വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നടപടികൾ ആരംഭിക്കാം.

ഇത് പ്രത്യേകിച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾക്കാണ് ബാധകമാകുന്നത്. വിവാഹമോചന നടപടികൾ ആരംഭിക്കുന്നതിന് മുൻപ്, അനുഭവസമ്പന്നരായ അഭിഭാഷകരുടെ ഉപദേശം തേടുന്നത് ഉചിതമാണ്. ഇത് പ്രത്യേകിച്ച് കുട്ടികളുടെ കസ്റ്റഡി, ആസ്തി വിഭജനം, സാമ്പത്തിക സഹായം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായകരമാവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *