
ദേ നിങ്ങൾക്ക് പൂർണ ചന്ദ്രഗ്രഹണം കാണണോ ? ഖത്തറിന്റെ വിവിധ ഇടങ്ങളിൽ പ്രവേശനം സൗജന്യം
ഈ ഞായറാഴ്ച പൂർണ ചന്ദ്രഗ്രഹണം ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി കതാറ കൾച്ചറൽ വില്ലേജും ഖത്തർ മ്യൂസിയംസും.കതാറ കൾച്ചറൽ വില്ലേജിൽ കതാറ ആംഫി തിയേറ്ററിലെ അൽ തുറയ പ്ലാനറ്റേറിയത്തിൽ വൈകുന്നേരം 7 മുതൽ രാത്രി 11 വരെ ഗ്രഹണം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഖത്തർ മ്യൂസിയംസ്, ഖത്തർ കലണ്ടർ ഹൗസുമായി സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിലെ പാർക്കിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം 3 മുതൽ രാത്രി 11 വരെ നടക്കുന്ന ഈ പരിപാടികളിൽ പ്രവേശനം സൗജന്യമാണ്.
ഗ്രഹണത്തിന് മുന്നോടിയായി ഗൈഡഡ് ടൂറുകൾ, ട്രഷർ ഹണ്ട്, ആർട്ട് വർക്ക്‌ഷോപ്പുകൾ തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കാൻ ഖത്തർ മ്യൂസിയംസിൻ്റെ വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യയുടെയും ഓസ്ട്രേലിയയുടെയും ആഫ്രിക്കയുടെയും വിവിധ ഭാഗങ്ങളിലും ഈ ഗ്രഹണം ദൃശ്യമാകും.
Comments (0)