
ഹജ്ജ് തീർത്ഥാടനത്തിനൊരുങ്ങി ദുബായ് വിമാനത്താവളം
ഹജ്ജ് തീർത്ഥാടനം സുഗമമാക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ദുബായ് എയർപോർട്ട്സ് പ്രത്യേക പ്രവർത്തന പദ്ധതി ആരംഭിച്ചു. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, സൗദിയ, ഫ്ലൈനാസ് എന്നീ വിമാനക്കമ്പനികൾ നടത്തുന്ന 28 പ്രത്യേക വിമാനങ്ങളിലൂടെ ഏകദേശം 3,100 തീർത്ഥാടകർ ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
അതേസമയം ഹജ്ജ് യാത്രയിലെ ആദ്യ ഔദ്യോഗിക വിമാനം ജൂൺ ഒന്നിന് ടെർമിനൽ മൂന്നിൽ നിന്ന് പുറപ്പെടും. ഇതിലൂടെയാണ് ദുബായ് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം യാത്ര തുടങ്ങുന്നത്. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ടെർമിനലുകൾ 1, 2, 3 എന്നിവയിൽ പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകൾ, പ്രാർത്ഥന മുറികൾ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങൾ, ബഹുഭാഷാ ഗെസ്റ്റ് അംബാസഡർമാർ, ഹജ് കമ്മിറ്റി സഹായ ഡെസ്കുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടാതെ സംസം വെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാഗേജ് സംവിധാനം അനുവദിച്ചിട്ടുണ്ട്. തീർത്ഥാടകർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും ആവശ്യമായ യാത്രാ രേഖകൾ കരുതണമെന്നും അധികൃതർ അറിയിച്ചു.
Comments (0)