Posted By Nazia Staff Editor Posted On

Dubai Airport ;ദുബായ് എയർപോർട്ടിലെ സന്ദർശകർക്ക് ‘സുവനീർ പാസ്‌പോർട്ടുകൾ’

Dubai Airport :ദുബായ്: വേനൽക്കാലത്ത് ദുബായിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര അനുഭവങ്ങൾ കൂടുതൽ എളുപ്പത്തിലും ആകർഷകമായും പരിചയപ്പെടുത്തുന്നതിനായി ഒരു പുതിയ സംരംഭത്തിന് തുടക്കമായി. ദുബായ് സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാൻഡ് ദുബായ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സുമായി (GDRFA) സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി, ദുബായ് എയർപോർട്ടിലൂടെ എത്തുന്ന കുടുംബ സന്ദർശകരെ ആകർഷകമായ സുവനീർ ‘പാസ്‌പോർട്ടുകൾ’ നൽകി സ്വീകരിക്കും. പ്രത്യേകിച്ച് കുട്ടികളെ ആകർഷിച്ചുകൊണ്ട് ദുബായ് എയർപോർട്ടിലെ അവരുടെ എമിഗ്രേഷൻ കൗണ്ടറിൽ ഇതിന്റെ വിതരണം സജീവമാണ്.ഈ പാസ്‌പോർട്ടുകൾ ദുബായിലെ വൈവിധ്യമാർന്ന വേനൽക്കാല വിനോദങ്ങളെ രസകരവും ആകർഷകവുമായ രീതിയിൽ പരിചയപ്പെടുത്തും. പാസ്‌പോർട്ടിൽ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സന്ദർശകർക്ക് ദുബായ് ഡെസ്റ്റിനേഷൻസ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭമായി അധികൃതർ സന്ദർശകരെ സ്വീകരിക്കുന്നത്. ദുബായിലെ വേനൽക്കാലം പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന സംവേദനാത്മക ഗൈഡുകളും പ്രത്യേക യാത്രാ പദ്ധതികളും ലഭ്യമാണ്. നഗരത്തിലെ മികച്ച ആകർഷണങ്ങൾ, വിനോദ കേന്ദ്രങ്ങൾ, അടക്കമുള്ളവയെ കുറിച്ച് സമഗ്ര വിവരങ്ങൾ ഇതിലൂടെ ലഭിക്കും.

ദുബായുടെ ടൂറിസം സാധ്യതകൾ ലോകമെമ്പാടുമുള്ള സന്ദർശകരിലേക്ക് എത്തിക്കുന്നതിനും, അവരുടെ ദുബായ് യാത്ര കൂടുതൽ അവിസ്മരണീയമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.

കുടുംബങ്ങളോടൊപ്പം ദുബായ് സന്ദർശിക്കുന്നവർക്ക് വേനൽക്കാലത്ത് ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇൻഡോർ ആകർഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ പാസ്‌പോർട്ടിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാകുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *