Posted By Nazia Staff Editor Posted On

Dubai court: ദുബായിൽ സ്വന്തം മാതാവിനെ ആക്രമിച്ച പെൺമക്കൾ; താൻ അനുഭവിച്ചത് വൈകാരികവും മാനസികവുമായ ക്രൂരതയെന്ന് അമ്മ; ഒടുവിൽ മക്കൾക്ക് പണി കിട്ടി

Dubai court: ദുബൈ: മാതാവിനെ ആക്രമിച്ച രണ്ട് പെണ്‍മക്കളോട് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി. ഇവര്‍ രണ്ടു പേരും പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

താന്‍ അനുഭവിച്ച വൈകാരികവും മാനസികവുമായ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി വയോധികയായ സ്ത്രീ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ആക്രമണം നടന്നുവെന്ന് സ്ഥാപിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞെന്നും ഇതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മാനസിക വേദന ഉള്‍പ്പെടെ അന്തസ്സിനോ വൈകാരികതയ്‌ക്കോ നേരെയുള്ള ഏതൊരു തരത്തിലുള്ള ഉപദ്രവവും ആക്രമണം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. അത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം വിലയിരുത്തുന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പ്പെട്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

തെളിവുകള്‍ പരിശോധിച്ച കോടതി പെണ്‍മക്കളുടെ ആക്രമണത്തില്‍ മാതാവിന് ശാരീരികമായും വൈകാരികവുമായി മുറിവേറ്റതായി നിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ് കോടതി രണ്ടുപേരോടുമായി 30,000 ദിര്‍ഹം മാതാവിന് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *