Posted By Nazia Staff Editor Posted On

Sheik hamdan:ഹോട്ടലിൽ പെട്ടെന്ന് എല്ലാവരും ഞെട്ടി!! ഭക്ഷണം കഴിച്ച എല്ലാവരുടെയും ബില്ല് ഒരാൾ അടച്ചു!!അടച്ചത് മാറ്റാരുമല്ല……

Sheik hamdan:;റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതികളിലൊരാളാണ് ഷെയ്ഖ് ഹംദാൻ എല്ലാവരുടെയും ഭക്ഷണത്തിന്റെ ബിൽ അടച്ച വിവരം വിഡിയോയിലൂടെ പുറത്ത് വിട്ടത്. ദുബായ് മാളിലെ ലാ മെയ്സൻ അനി എന്ന റസ്റ്ററന്റിൽ ആണ് ഷെയ്ഖ് ഹംദാൻ ഉച്ചഭക്ഷണത്തിന് എത്തിയത്. ആ സമയത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ പേരുടെയും ബിൽത്തുക ഷെയ്ഖ് ഹംദാൻ അടച്ചതായാണ് യുവതി അവകാശപ്പെടുന്നത്. ഏകദേശം 25,000ത്തിനും 3,0000 ദിർഹത്തിനും ഇടയിലാണ് ബിൽത്തുക. 

യുവതി പുറത്തുവിട്ട വിഡിയോ ഇതിനകം സമൂഹമാധ്യമത്തിൽ കയ്യടി നേടി കഴിഞ്ഞു. ഷെയ്ഖ് ഹംദാന്റെ ഉദാരമനസ്കത സൈബറിടത്തിന്റെ കയ്യടിയും പ്രശംസയും നേടുക മാത്രമല്ല അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.. ”റസ്റ്ററന്റിലെ എല്ലാവരുടെയും ബിൽത്തുക അടച്ചു, അതാണ് ഞങ്ങളുടെ കിരീടാവകാശി” എന്നാണ് വിഡിയോ കണ്ടവരിൽ ഒരാൾ കുറിച്ചത്. അദ്ദേഹത്തിന്റെ ഉദാരമനസ്കതയെ പ്രശംസിച്ച ചിലർ ‘സുവർണ ഹൃദയമുള്ള മഹാനായ വ്യക്തി’യെന്നാണ് ഷെയ്ഖ് ഹംദാനെ വിശേഷിപ്പിച്ചത്. 

എല്ലായ്​പ്പോളും ഇങ്ങനെയാണ് അദ്ദേഹം പെരുമാറുന്നതെന്നാണ് ചിലർ പ്രതികരിച്ചത്. തങ്ങൾക്കും അദ്ദേഹത്തിന്റെ ഉദാരമനസ്കത അനുഭവിച്ചറിയാൻ കഴിഞ്ഞതായും ചിലർ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്. 

ആരാധകർക്കിടയിൽ ഫസ എന്നറിയപ്പെടുന്ന ഷെയ്ഖ് ഹംദാന്റെ ഇത്തരം മാനുഷിക, കാരുണ്യ പ്രവർത്തനങ്ങൾ മാത്രമല്ല സാഹസികതയും സ്വദേശികൾക്കും പ്രവാസികൾക്കും ഇടയിൽ ഒരുപോലെ പ്രശംസനീയമാണ്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *