
Dubai duty free lucky draw:ഒന്നും രണ്ടും കോടിയല്ല അതുക്കും മേലെ!!!!ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് ഭാഗ്യം സമ്മാനം; ഇന്ത്യൻ വിദ്യാർഥിനിക്കും വമ്പൻ ‘സർപ്രൈസ് ‘
Dubai duty free lucky draw:ദുബായ് ഡ്യൂട്ടി ഫ്രി നറുക്കെടുപ്പിൽ ഭാഗ്യം സ്വന്തമാക്കിയ 250-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. 1999ൽ ആരംഭിച്ച ശേഷം ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്നവരും വിജയിക്കുന്നവരുമെന്നാണ് ഔദ്യോഗിക കണക്കുകൾ.

മില്ലെനിയം മില്യനയർ സീരീസ് 500-ലെ ജേതാവ് അജ്മാനിൽ താമസിക്കുന്ന ഐടി എൻജിനീയറായ കാസർകോട് സ്വദേശി വേണുഗോപാൽ മുള്ളച്ചേരിയാണ്. ഈ നറുക്കെടുപ്പ് ചടങ്ങിൽ വേണുഗോപാലിന് സമ്മാനത്തുകയായ 10 ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി. മോഹൻദാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ∙ ഇന്ത്യൻ വിദ്യാർഥിനിക്ക് ആഡംബര ബൈക്ക് സമ്മാനം ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പിൽ 18 വയസുള്ള ഇന്ത്യൻ വിദ്യാർഥിനിക്ക് ബിഎംഡബ്ല്യു എഫ് 900 ആർ (റേസിങ് ബ്ലു മെറ്റലിക്) മോട്ടോർസൈക്കിൾ സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന തസ്നിം അസ്ലം ഷെയ്ഖ് ആണ് ജേതാവ്. ആദ്യമായി താൻ സ്വന്തമായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും ഈ വിജയം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും തസ്നിം പറഞ്ഞു.
ദുബായിൽ താമസിക്കുന്ന ജർമൻ പൗരൻ ബിഷ്ര് ഷിബ്ലാക് ( 48) ആഡംബര കാർ സമ്മാനം നേടി. കഴിഞ്ഞ സെപ്റ്റംബറിൽ മെഴ്സിഡസ് എസ്500 കാറും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. കൂടാതെ, യുഎഇയിൽ താമസിക്കുന്ന അമേരിക്കക്കാരനായ ഫ്രീസെവ്ര ഫസെഹ യോഹന്നസ് ആഡംബര കാറും യുഎഇയിൽ താമസിക്കുന്ന സൗദി പൗരൻ ഹാഷിം ഹാഷിം സെയ്ദ് ആഡംബര മോട്ടോർ ബൈക്കും സ്വന്തമാക്കി.
English Summary: Malayali Wins Big in Dubai Duty Free Millennium Millionaire Draw
Comments (0)