Posted By Nazia Staff Editor Posted On

Dubai duty free lucky draw; അമ്പമ്പോ ഇത് ഭാഗ്യമല്ല മഹാഭാഗ്യം;രണ്ടാം തവണയും കോടികളുടെ ഭാഗ്യം:മലയാളിക്ക് ഇത് അപൂർവ സന്തോഷനിമിഷം

Dubai duty free lucky draw:ദുബായ് ∙  മലയാളി പോൾ ജോസ് മാവേലിയെ (60) രണ്ടാം തവണയും തേടിയെത്തിയത്10 ലക്ഷം ഡോളറിന്റെ (8.53 കോടി രൂപ) ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലാണ് പോൾ ജോസിനെ ഭാഗ്യം തേടിയെത്തിയത്.ഒൻപത് വർഷത്തിനിടെ രണ്ടാം തവണയാണ് പോൾ ജോസ് മാവേലി നറുക്കെടുപ്പിൽ വിജയിക്കുന്നത്. 38 വർഷമായി ദുബായിൽ പ്രവാസിയായ പോൾ ജോസ് 17 സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ ഭാഗ്യടിക്കറ്റ് കരസ്ഥമാക്കിയത്.

1999 മുതൽ പോൾ ജോസ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.2016ലാണ് പോളിന് ആദ്യമായി 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്. ഒൻപത് പേരുമായി ചേർന്ന് എടുത്ത സീരിസ് 228ലെ ടിക്കറ്റ് നമ്പർ 0972 ആണ് അന്ന് സമ്മാനം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കപ്പെടുപ്പിൽ രണ്ടാം തവണയും വിജയം തേടിയെത്തിയതിൽ നന്ദിയുണ്ടെന്ന് പറയുന്നു രണ്ട് കുട്ടികളുടെ പിതാവായ പോൾ. യുഎഇയിലെ ഒരു നിർമാണ കമ്പനിയിലെ സെറ്റ് സൂപ്പർവൈസറാണ് പോൾ ജോസ് മാവേലി

https://www.pravasinewsdaily.com/new-passport-rule-for-indian-expats-in-uae-spouse-name-can-be-added-

Comments (0)

Leave a Reply

Your email address will not be published. Required fields are marked *