
dubai duty free lucky draw:ദുബായ് ഡ്യൂട്ടി ഫ്രീ ‘സർപ്രൈസ്’ നറുക്കെടുപ്പിൽ മലയാളിക്ക് ‘വമ്പൻ ഭാഗ്യം’; ആറ് വർഷം മുൻപും ഭാഗ്യം തേടിയെത്തി: അവിശ്വസനീയമെന്ന് ഭാഗ്യശാലി
Dubai duty free lucku draw;ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫിനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി. ദുബായിൽ താമസിക്കുന്ന രതീഷ് കുമാർ രവീന്ദ്രൻ നായർ(45)ക്കാണ് ബിഎംഡബ്ല്യു കാർ സമ്മാനമായി ലഭിച്ചത്.

ആത്മഹത്യയെപ്പറ്റി ആലോചിച്ചത് അറുപതോളം പേര്‍, ജീവനൊടുക്കിയത് 13 പേര്‍; നിരാപരാധികളെ ‘ചതിച്ച’ അക്കൗണ്ടിങ് പിഴവില്‍ പുതിയ വെളിപ്പെടുത്തല്‍..
ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിലാണ് ബിഎംഡബ്ല്യു 740 െഎ എം സ്പോർട്ട് (മിനറൽ വൈറ്റ് മെറ്റാലിക്) കാർ സമ്മാനമായി ലഭിച്ചത്. ഫിനെസ്റ്റ് സർപ്രൈസ് സീരീസ് 1925-ൽ 0255 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. മേയ് 28-ന് ഓൺലൈനായാണ് രതീഷ് കുമാർ ടിക്കറ്റ് വാങ്ങിയത്.
ഇതു രണ്ടാം തവണയാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട് മാനേജർ ആയ രതീഷ് കുമാറിനെ തേടി ഭാഗ്യമെത്തുന്നത്. 2019 ൽ 10 ലക്ഷം ഡോളർ സമ്മാനമായി നേടിയിരുന്നു. വീണ്ടും സമ്മാനം ലഭിച്ചതിൽ രതീഷ് കുമാർ സന്തോഷവാനാണ്. രണ്ടാം തവണയും വിജയിക്കുന്നത് അവിശ്വസനീയമായ ഭാഗ്യമാണ് ഇത് വീണ്ടും സംഭവിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് രതീഷ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ദുബായിൽ താമസിക്കുന്ന രതീഷ്കുമാർ ഒരു കുട്ടിയുടെ പിതാവാണ്.
ഒന്നാം സമ്മാനക്കാരനെ അന്വേഷിച്ച് സംഘാടകർ ഇതേ നറുക്കെടുപ്പിൽ ദോഹയിൽ താമസിക്കുന്ന ജോർദാൻ സ്വദേശിയായ മുഹമ്മദ് സായിദ് അൽ കിലാനിക്ക് മില്ലേനിയം മില്യനയർ സീരീസ് 507-ൽ 1815 എന്ന ടിക്കറ്റ് നമ്പറിലൂടെ 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു. എന്നാൽ ഡ്യൂട്ടി ഫ്രീ സംഘാടകർക്ക് ഇദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ജൂൺ 28-ന് ഓൺലൈനായാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഈ പ്രമോഷനിൽ 10 ലക്ഷം ഡോളർ നേടുന്ന 15-ാമത്തെ ജോർദാൻ പൗരനാണ് അൽ കിലാനി. ദുബായിലെ ലെബനീസ് പ്രവാസിയായ 49 വയസ്സുകാരൻ ഫൈസൽ അൽ അവാറിന് അപ്രീലിയ ആർഎസ്വി 4 ഫാക്ടറി 1100 (ബ്ലാക്ക് റെഡ്) മോട്ടോർബൈക്ക് സമ്മാനമായി ലഭിച്ചു.
ഫിനെസ്റ്റ് സർപ്രൈസ് സീരീസ് 629-ൽ 0141 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം ഈ വിജയം നേടിയത്. ജൂൺ 30-ന് കോൺകോഴ്സ് ഡിയിൽ നിന്നാണ് അൽ അവാർ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ 17 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷനിൽ പങ്കെടുക്കുന്ന ഫൈസൽ താൻ ഏറെക്കാലമായി കാത്തിരുന്ന വിജയമാണിതെന്ന് പ്രതികരിച്ചു.
Comments (0)