
Dubai duty free lucky draw:വെറുതെ ലോട്ടറി അക്കൗണ്ട് തുറന്നപ്പോൾ വൻ തുക സമ്മാനം;സത്യമോയെന്ന് ഒരു നിമിഷം ഞെട്ടി;32 വർഷങ്ങൾ ദുബായിൽ; പ്രവാസി മലയാളിക്ക് ഭാഗ്യ സമ്മാനം
ദുബായ് ∙ ഭാഗ്യത്തിന്റെ കാര്യത്തിൽ ഈ പ്രവാസി മലയാളി ആളൊരു “ജപ്പാനാ”ണ്. ലക്കി ചാൻസ് നറുക്കെടുപ്പിൽ 100,000 ദിർഹമാണ് (ഏകദേശം 22.5 ലക്ഷം ഇന്ത്യൻ രൂപ) ബിജോയ് ശശിക്ക് സമ്മാനമായി ലഭിച്ചത്.
നറുക്കെടുപ്പിനെക്കുറിച്ചൊന്നും ഓർക്കാത്ത, ഒരു സാധാരണ ദിവസം പോലെയാണ് അന്നും ബിജോയ് ശശി ജോലി തുടങ്ങിയതെങ്കിലും വെറുതെയൊന്ന് യുഎഇ ലോട്ടറി അക്കൗണ്ട് തുറന്നപ്പോൾ ലഭിച്ച ‘അഭിനന്ദനങ്ങളാണ് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നിപ്പിച്ചത്. നിങ്ങൾ ഒരു വലിയ വിജയിയാണ്’ എന്ന സന്ദേശം ആ ദിവസത്തെ അവിസ്മരണീയമാക്കി.
32 വർഷമായി ദുബായിൽ താമസിക്കുന്ന ബിജോയ് സമ്മാനം അടിച്ച വിവരം അറിഞ്ഞപ്പോൾത്തന്നെ ഭാര്യയെ വിളിച്ചറിയിച്ചു. അവൾക്ക് ഒരുപാട് സന്തോഷമായെന്നും അപ്രതീക്ഷിതമായി കൈവന്ന ഈ ഭാഗ്യത്തിൽ താനും ഏറെ സന്തോഷവാനാണെന്നും ബിജോയ് പറഞ്ഞു. ലഭിച്ച തുക എന്തുചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു അവധിക്കാല യാത്ര പോകാനാണ് സാധ്യത. ഒരുപക്ഷേ തന്റെ പ്രിയപ്പെട്ട രാജ്യമായ ജപ്പാനിലേയ്ക്ക്. എന്നാൽ ഒരുകോടി ദിർഹം സമ്മാനം ലഭിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന്, അങ്ങനെയൊരു തുക ലഭിച്ചാൽ ആലോചിച്ച് മാത്രമേ കാര്യങ്ങൾ തീരുമാനിക്കാനാകൂ എന്നായിരുന്നു ബിജോയുടെ മറുപടി.
Comments (0)