
Dubai- Fraudsters using ‘Magic Ink’; വീരത ഈ ചതിക്കുഴിയിൽ:ബാങ്ക് ലോൺ വ്യാജമായി നൽകാനായി ‘മാജിക് ഇങ്ക്’ ഉപയോഗിച്ച് തട്ടിപ്പ് നടത്തി;ഒടുവിൽ പിടിയിൽ
Dubai- Fraudsters using ‘Magic Ink’;ബാങ്ക് ലോൺ നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫീസ് വാങ്ങി ”മാജിക് ഇങ്ക്’ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഒരു ഏഷ്യൻ വ്യക്തിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ആളുകളിൽ നിന്ന് പണം വാങ്ങി ബാങ്ക് ലോണുകൾ നേടാൻ സഹായിക്കാമെന്ന് ആളുകളെ വശ്വസിപ്പിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. വേഗത്തിൽ മാഞ്ഞുപോകുന്ന മാജിക് ഇങ്ക് കൊണ്ടുള്ള പേന കൊണ്ട് ആളുകളിൽ നിന്ന് അക്കൗണ്ട് തുറക്കൽ ഫീസ്’ പോലുള്ള രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാലിത് അൽപനേരത്തിന് ശേഷം മാഞ്ഞുപോകും. ഇതോടെ പണം നൽകിയവർ വഞ്ചിക്കപ്പെടുകയുംചെയ്യും. വ്യാജ ബിസിനസ് കാർഡുകളും ജോബ് ഐഡിയും ഉപയോഗിച്ച് ആയിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
നിരവധി ആളുകളിൽ നിന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് ലഭിച്ച റിപ്പോർട്ടുകളെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാനായതെന്ന് ദുബായ് പോലീസ് പ്രസ്താവനയിൽ അറിയിച്ചു
Comments (0)