
Dubai global village: ഡിമാന്റോഡ് ഡിമാൻഡ്!!ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ് ഈ വര്‍ഷവും നീട്ടി
Dubai global village:ദുബൈ: ലോക ഷോപ്പിങ് മാമാങ്കമായ ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ് 18 വരെ നീട്ടി. ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ നീട്ടിയതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോഴും ദുബൈയിലെ ഗ്ലോബല്‍ വില്ലേജിലേക്ക് പോകാമെന്ന് സംഘാടകര്‍ അറിയിച്ചു.

നേരത്തെ ഇന്നലെ (മെയ് 11) വരെ ആണ് ഗ്ലോബല്‍ വില്ലേജ് നടക്കുകയെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മെയ് 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറന്നിടും. 12 വയസ്സുള്ള കുട്ടികള്‍ക്ക് ഗ്ലോബല്‍ വില്ലേജില്‍ സൗജന്യ പ്രവേശനം ആണ്. 50 ദിര്‍ഹത്തിന് പരിധിയില്ലാത്ത സന്ദര്‍ശനം വാഗ്ദാനം ചെയ്യുന്ന ടിക്കറ്റും ഉണ്ട്. തിരഞ്ഞെടുത്ത റൈഡുകളില്‍ മാത്രമേ ഈ ലിമിറ്റഡ് ഓഫര്‍ സാധുതയുള്ളൂ. ഗ്ലോബല്‍ വില്ലേജ് സീസണ് നീട്ടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെ സീസണ് നീട്ടിയിരുന്നു. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മെയ് 8 വരെ വീണ്ടും നീട്ടി. 2022ലെ ഗ്ലോബല്‍ വില്ലേജ് സീസണ് ഏപ്രില്‍ 10 മുതല്‍ മെയ് 7 വരെയും നീട്ടുകയുണ്ടായി.
Comments (0)