Posted By Nazia Staff Editor Posted On

Metro names:മെട്രോ കയറുന്ന യാത്രക്കാർക്ക് ഇപ്പോൾ പല കൺഫ്യൂഷനാണ്; ഒരു കൺഫ്യൂഷനും വേണ്ട!!പേര് മാറ്റങ്ങളൊക്കെ ഇങ്ങനെ

Metro names: ദുബായ്: ദുബായ് മെട്രോ സ്റ്റേഷനുകളുടെ പേരുകളിൽ സമീപകാലത്ത് ചില മാറ്റങ്ങൾ വന്നിരുന്നു. പല മാറ്റങ്ങളും നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നതാണെങ്കിലും ജൂലൈ മാസം മുതൽക്കാണ് ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. സ്വകാര്യ കമ്പനികൾക്ക് സ്റ്റേഷനുകളുടെ പേരിടാനുള്ള അവകാശം നൽകുന്ന പദ്ധതി അവതരിപ്പിച്ച ശേഷമാണ് ഈ മാറ്റങ്ങൾ. ദുബായ് മെട്രോയ്ക്ക് കൂടുതൽ വരുമാനം നേടി നൽ‌കുന്ന പദ്ധതിയാണിത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് പേരുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഈ പണം മെട്രോയുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കും ഉപയോഗിക്കും. 2009 മുതൽ ഈ പദ്ധതി വഴി 2 ബില്യൺ ദിർഹം (ഏകദേശം 545 മില്യൺ ഡോളർ) വരുമാനം ലഭിച്ചിട്ടുണ്ട് ദുബായ് മെട്രോയ്ക്ക്.

ജെബൽ അലി മെട്രോ സ്റ്റേഷൻ ഇനി മുതൽ നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്നാണ് അറിയപ്പെടുക. 2025 ജൂലൈ മുതൽ ഇത് പ്രാബല്യത്തിലായി. അടുത്ത 10 വർഷത്തേക്കാണ് ഈ കരാർ. യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയിട്ടുണ്ട്. ഇത് 2025 മെയ് മാസത്തിൽ തന്നെ നടന്നതാണ്. അതുപോലെ, അൽ ഖൈൽ മെട്രോ സ്റ്റേഷൻ അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനായും, ജിജിഐസിഒ മെട്രോ സ്റ്റേഷൻ അൽ ഗർഹൂദ് മെട്രോ സ്റ്റേഷനായും മാറി. പാം ദേര മെട്രോ സ്റ്റേഷൻ ഇനി ഗോൾഡ് സൂഖ് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പേരുമാറ്റം സംബന്ധിച്ച എല്ലാ വിവരങ്ങളും അതത് സമയങ്ങളിൽ ആർടിഎ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. പുതിയ സ്റ്റേഷൻ പേരുകൾ അടങ്ങിയ ബോർഡുകൾ പരിസരങ്ങളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റിലുമെല്ലാം ഈ പേരുമാറ്റ വിവരങ്ങൾ ലഭ്യമാണ്. പുകയില, ചൂതാട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ളവ കൈകാര്യം ചെയ്യുന്ന ഏത് കമ്പനിക്കും സ്റ്റേഷനുകൾക്ക് കമ്പനിയുടെ പേരിടാവുന്നതാണ്.

ഏറ്റവും അടുത്തിടെ വന്ന പേരുമാറ്റങ്ങൾ

ഏപ്രിൽ: GGICO മെട്രോ സ്റ്റേഷനെ അൽ മെട്രോ ഗർഹൗഡ് സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു.
മാർച്ച്: അൽ ഖൈൽ മെട്രോ സ്റ്റേഷനെ അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് പേരുമാറ്റി.
മെയ്: യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനെ ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു.
ജൂൺ: ജെബൽ അലി മെട്രോ സ്റ്റേഷന്റെ പേര് നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റി.

പേരുമാറ്റിയ ദുബായ് മെട്രോ സ്റ്റേഷനുകളുടെ പൂർണ്ണ പട്ടിക

  • യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ → ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ
  • അൽ ഖൈൽ മെട്രോ സ്റ്റേഷൻ → അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ
  • ജിജിസിഒ മെട്രോ സ്റ്റേഷൻ → അൽ ഗർഹൗഡ് മെട്രോ സ്റ്റേഷൻ
  • ജെബൽ അലി മെട്രോ സ്റ്റേഷൻ → നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ.
  • മഷ്‌റെഖ് മെട്രോ സ്റ്റേഷൻ → ഇൻഷുറൻസ് മാർക്കറ്റ്.എ മെട്രോ സ്റ്റേഷൻ
  • അൽ സഫ മെട്രോ സ്റ്റേഷൻ → ഓൺപാസീവ് മെട്രോ സ്റ്റേഷൻ
  • ഉം അൽ ഷീഫ് മെട്രോ സ്റ്റേഷൻ → ഇക്വിറ്റി മെട്രോ സ്റ്റേഷൻ
  • അൽ റാഷിദിയ മെട്രോ സ്റ്റേഷൻ → സെന്റർപോയിന്റ് മെട്രോ സ്റ്റേഷൻ
  • അൽ ജാഫ്ലിയ മെട്രോ സ്റ്റേഷൻ → മാക്സ് മെട്രോ സ്റ്റേഷൻ
  • ദുബായ് മറീന മെട്രോ സ്റ്റേഷൻ → ശോഭ റിയാലിറ്റി മെട്രോ സ്റ്റേഷൻ
  • ജുമൈറ ലേക്സ് ടവേഴ്‌സ് (ജെഎൽടി) മെട്രോ സ്റ്റേഷൻ → ഡിഎംസിസി മെട്രോ സ്റ്റേഷൻ
  • നഖീൽ ഹാർബർ മെട്രോ സ്റ്റേഷൻ → ജെബൽ അലി മെട്രോ സ്റ്റേഷൻ

ഗ്രീൻ ലൈൻ

  • പാം ദെയ്ര മെട്രോ സ്റ്റേഷൻ → ഗോൾഡ് സൂഖ് മെട്രോ സ്റ്റേഷൻ
  • അൽ ഫാഹിദി മെട്രോ സ്റ്റേഷൻ → ഷറഫ് ഡിജി മെട്രോ സ്റ്റേഷൻ
  • എത്തിസലാത്ത് മെട്രോ സ്റ്റേഷൻ → e& മെട്രോ സ്റ്റേഷൻ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *