
ദുബായ് പോലീസിൽ 514 ൽ അധികം ഒഴിവുകൾ ; അപേക്ഷ സമർപ്പിക്കേണ്ട വിധം ഇതാ
514 ഒഴിവുകളുമായി ദുബായ് പോലീസ് വിജ്ഞാപനം ഉടൻ വരും. ബിരുദധാരികൾക്കായിരിക്കും കൂടുതൽ അവസരം ലഭിക്കുക ദുബായ് എക്സിബിഷൻ സെൻററിൽ നടക്കുന്ന എട്ടാമത് നാഷണൽ സർവീസ് കരിയർ മേളയുടെ ഉദ്ഘാടന ദിവസമായ മെയ് 14 ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തും എ. ഐയുടെ വരവോടെ കൂടിവരുന്ന കുറ്റകൃത്യങ്ങളുടെ ഭാഗമായി പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനാണ് ദുബായ് പോലീസിൽ കൂടുതൽ നിയമനങ്ങൾ നടത്തുന്നത്.
514 ഒഴിവുകൾ യൂണിവേഴ്സിറ്റി ബിരുദധാരികൾക്ക് ഉള്ളതാണ്. എഞ്ചിനീയറിംഗ്, ഡാറ്റ സപ്പോർട്ട്, ഓപ്പറേറ്റിംഗ് സിസ്റ്റം സ്പെഷ്യലിസ്റ്റുകൾ, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവുകൾ തുടങ്ങിയ ഒഴിവുകളിലേക്കാണ് ബിരുദമുള്ളവർക്ക് നിയമനം ലഭിക്കുക.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്, ദുബായ് പോലീസ് അക്കാദമി, പോർട്ട് പോലീസ് സ്റ്റേഷൻ എന്നിവയുൾപ്പെടെ വിവിധ പോലീസിംഗ് മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള 461 എൻസിഒ ഒഴിവുകളിലേക്കും നിയമനം ലഭിക്കും.
ദുബായ് പോലീസിന്റെ സ്മാർട്ട് റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെന്റുകൾക്ക് ഡിജിറ്റലായി അപേക്ഷിക്കാം: https://srs.dubaipolice.gov.ae . എന്ന ലിങ്കിൽ കയറി അപേക്ഷിക്കാവുന്നതാണ്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)