
Dubai RTA :യുഎഇയിൽ ഇന്ന് അവധി: ആര്‍ടിഎ ഷെഡ്യൂള്‍,മെട്രോ, ബസ് സമയക്രമം എന്നിവ ഇപ്രകാരം
Dubai RTA ;ദുബൈ: നബിദിന അവധി ദിനത്തിലെ സേവനങ്ങളുടെ പ്രവൃത്തി സമയം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, പബ്ലിക് ബസുകള്‍, ദുബൈ മെട്രോ, ദുബൈ ട്രാം, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, സര്‍വിസ് പ്രൊവൈഡര്‍ സെന്ററുകള്‍ (വാഹന സാങ്കേതിക പരിശോധന) എന്നിവയാണ് നബിദിനത്തില്‍ പുതിയ പ്രവര്‍ത്തന സമയ ക്രമത്തില്‍ ഉള്‍പ്പെടുന്നത്.
കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍: നനബിദിനത്തില്‍ എല്ലാ ആര്‍.ടി.എ കസ്റ്റമര്‍ ഹാപിനസ് സെന്ററുകളും അടച്ചിരിക്കും.
എന്നാല്‍, ഉമ്മു റമൂല്‍, ദേര, അല്‍ ബര്‍ഷ, അല്‍ ത്വവാര്‍, ആര്‍.ടി.എ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
സര്‍വിസ് പ്രൊവൈഡര്‍ സെന്ററുകള്‍: ഇന്ന് അടഞ്ഞു കിടക്കും. ശനിയാഴ്ചയാകും പിന്നീട് പുനരാരംഭിക്കുക.
ദുബൈ മെട്രോ (റെഡ്, ഗ്രീന്‍ ലൈനുകള്‍): ഇന്ന് രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ (അടുത്ത ദിവസം) ഒരുമണി വരെ പ്രവര്‍ത്തിക്കും.
ദുബൈ ട്രാം: ഇന്ന് രാവിലെ ആറു മുതല്‍ പുലര്‍ച്ചെ (അടുത്ത ദിവസം) ഒരുമണി വരെ പ്രവര്‍ത്തിക്കും.
പൊതു ബസുകള്‍ (ദുബൈ ബസ്): ബസ് ഷെഡ്യൂളുകളിലെ മാറ്റങ്ങള്‍ക്ക് S’hail ആപ്പ് പരിശോധിക്കുക.
സമുദ്ര ഗതാഗതം: സമുദ്ര ഗതാഗത സേവന സമയ ക്രമങ്ങള്‍ക്കായി RTA സൈറ്റ് സന്ദര്‍ശിക്കുക:
പൊതു പാര്‍ക്കിങ്: നാളെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങളും, അല്‍ ഖൈല്‍ ഗേറ്റ് പാര്‍ക്കിങ്ങും (എന്‍ 365) ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിങ്ങുകളും സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ പണമടച്ചുള്ള പാര്‍ക്കിങ് പുനരാരംഭിക്കും.
Comments (0)