Posted By greeshma venugopal Posted On

യാത്രാസമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റിലേക്ക് കുറയും: ദുബായ് നാദ് അൽ ഷെബയ്ക്ക് പുതിയ പാലം

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നാദ് അൽ ഷെബയ്ക്ക് ഒരു പുതിയ രണ്ടുവരി പാലം നിർമ്മിക്കുന്നു. 700 മീറ്റർ ദൈർഘ്യമുള്ള പാലം ദുബായ്അൽ ഐൻ റോഡിൽ നിന്ന് നേരിട്ട് നാദ് അൽ ഷെബയിലേയ്ക്ക് പ്രവേശനം നൽകും. യാത്രാസമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റിലേക്ക് കുറയുകയും ചെയ്യും.

മണിക്കൂറിൽ 2,600 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷി പാലത്തിനുണ്ടാകും. ഏതാണ്ട് 30,000 ലേറെ താമസക്കാർക്ക് ഇത് സഹായകരമാകുെന്ന് അധികൃതർ പറഞ്ഞു. ഈ വർഷംഅവസാന പാദത്തിലാണ് നിർമാണം ആരംഭിക്കുക. 2026 അവസാന പാദത്തിൽ നിർമാണം പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം പാർക്കിങ്, പിക്കപ്പ്-ഡ്രോപ് ഏരിയകൾ ഉൾപ്പെടെയുള്ള റോഡ് വികസനങ്ങളും നടപ്പാക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

റെപ്ടൺ, അൽ ഖലീജ് ഇന്റർനാഷനൽ സ്കൂൾ എന്നിവയോട് ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമന്നാണ് പ്രതീക്ഷ. ലതീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്- നാദ് അൽ ഷെബ ഇന്റർസെക്‌‌ഷൻ റൗണ്ടഎബൗട്ടാക്കി മാറ്റിയതിലൂടെയും 50% സമയം ലാഭമാണ്. മെയ്ദാൻ സ്ട്രീറ്റ് ബന്ധപ്പെടുത്തുന്ന വഴിയിലൂടെയുള്ള പ്രവേശനം വഴി യാത്രാസമയം 60% കുറവ് അനുഭവപ്പെടും. നാദ് അൽ ഷെബ 1, 3, 4 ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുതിയ ഉൾപ്രദേശ റോഡുകൾ, കണക്‌ഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *