Posted By Nazia Staff Editor Posted On

Dubai summer surprize; ഇത് വെറും സർപ്രൈസ് അല്ല ഒരു ഒന്നൊന്നര സർപ്രൈസ്!! രണ്ടെടുത്താൽ ഒന്ന് ഫ്രീ!! മൂന്നെടുത്താൽ രണ്ട് ഫ്രീ!! 90% വിലക്കുറവുമായി ദുബായ് സന്ദർ പ്രൈസ്

Dubai summer surprize;ദുബായ് ∙ സമ്മർ സർപ്രൈസിൽ വീണ്ടും വിലക്കുറവിന്റെ മെഗാ മേള. 90 ശതമാനം വിലകുറവാണ് നഗരത്തിലെ 1500 കടകളിൽ ലഭിക്കുക. ദുബായ് സമ്മർ സർപ്രൈസ് ഈ മാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും മെഗാ ഓഫർ പ്രഖ്യാപിച്ചത്. 

ഇന്ന് മുതൽ 10 വരെ വിലക്കിഴവ് ലഭിക്കും. ബുർജ്മാൻ മാൾ, ദെയ്റ മിർദിഫ് സിറ്റി സെന്ററുകൾ, സിറ്റി വോക്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദുബായ് ഹിൽസ് മാൾ, ദുബായ് മാൾ, ഔട്‌ലെറ്റ് മാൾ, ഫെസ്റ്റിവൽ പ്ലാസ, ഇബ്നു ബത്തൂത്ത മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, മെർക്കാറ്റോ, നാദ് അൽ ഷിബ മാൾ, നക്കീൽ മാൾ, ദി ഔട്‌ലെറ്റ് വില്ലേജ്, വാഫി മാൾ എന്നിവിടങ്ങളിൽ അടക്കം വിലക്കിഴവ് ലഭിക്കും.

ഫാഷൻ വസ്ത്രങ്ങൾക്ക് ഒന്നെടുത്താൽ ഒന്നു ഫ്രീ, മൂന്നെടുത്താൽ രണ്ടു ഫ്രീ ഓഫറുകളും ലഭ്യമാണ്. പ്രധാന ഫാഷൻ സ്റ്റോറുകളായ ഓൾ സെയിന്റ്സ്, അമേരിക്കൻ ഈഗിൾ, ബ്ലൂമിങ്ഡേൽസ്, ജീസൽ, എച്ച് ആൻഡ് എം, ഹാർവി നിക്കോൾസ്, ഹ്യുഗോ ബോസ്, ലക്കോസ്റ്റെ, ലെസ് ബെഞ്ചമിൻസ്, മാങ്കോ, നെക്സ്റ്റ്, ഓക്‌ലേ, സൂപ്പർ ഡ്രൈ, ടെസെനിസ്, ടെഡ് ബക്കർ എന്നിവിടങ്ങളിലാണ് ഓഫറുകൾ. അഡിഡാസ്, ബിയോണ്ട് ദ് ബൈക്ക്, ഫൂട്ട് ലോക്കർ, പ്യുമ, റീബോക്ക്, റിപ് കൾ, അണ്ടർ ആമർ എന്നീ സ്പോർട്സ് ഷോപ്പുകളിലും ഓഫർ ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *