
സന്ദർശകരുടെ പറുദീസയിയി ‘ദുബായ്’ ; ഈ വർഷം വരവേറ്റത് 9.88 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ
2025 ന്റെ ആദ്യ പകുതിയിൽ ദുബായ് 9.88 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ വരവേറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6 ശതമാനം വർധനവാണ് ഇത്. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം .ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നഗരത്തെ ഉൾപ്പെടുത്താവാവും എന്നാണ് അധികാരികൾ ചൂണ്ടികാട്ടുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തവും ഫലപ്രദമായ ആഗോള മാർക്കറ്റിംഗിന്റെയും ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്തിന്റെ ഹൃദയഭാഗത്ത് നിന്നും – ദുബായിൽനിന്നും – ഞങ്ങളുടെ എല്ലാ സന്ദർശകർക്കും ഊഷ്മളമായ സ്വാഗതം,” ഷെയ്ഖ് ഹംദാൻ എക്സിൽ എഴുതി. 2024 ജനുവരി മുതൽ ഡിസംബർ വരെ ദുബായ് 18.72 ദശലക്ഷം അന്താരാഷ്ട്ര രാത്രികാല സന്ദർശകരെയും സ്വാഗതം ചെയ്തിരുന്നു – ഇത് വാർഷികാടിസ്ഥാനത്തിൽ 9 ശതമാനം വർധനവാണ്, 2023 ലെ 17.15 ദശലക്ഷത്തെയാണ് റെക്കോർഡ് മറികടന്നത്.
കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന സംഗമസ്ഥാനത്ത് തന്ത്രപ്രധാനമായ സ്ഥാനം, അസാധാരണമായ കണക്റ്റിവിറ്റി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാൽ ദുബായ് ഒരു പ്രിയപ്പെട്ട ആഗോള യാത്രാ കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നത് തുടരുന്നു.


Comments (0)