Posted By greeshma venugopal Posted On

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ദുബായിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി പുതിയ പാതകൾ നിർമിക്കും

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ദുബായിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി പുതിയ പാതകൾ നിർമിക്കുന്നു. നിലവിലുള്ളവയ്ക്കു പുറമേ 13 കിലോമീറ്റർ നീളത്തിൽ 6 പുതിയ പാതകളാണ് ഒരുക്കുന്നത്. ഇതുമൂലം യാത്രാദൈർഘ്യം 41% കുറയും. പ്രധാന റൂട്ടുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കും. സമയത്തിൽ കൃത്യത പുലർത്താൻ സാധിച്ചാൽ യാത്രക്കാരുടെ എണ്ണത്തിൽ 10% വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്നവർക്ക് ആശ്വാസമാകും പുതിയ പ്രഖ്യാപനം. മെട്രോയിൽ ലക്ഷ്യസ്ഥാനത്തു കൃത്യസമയത്ത് എത്തുമെങ്കിലും ഉൾപ്രദേശങ്ങളിലേക്കു പോകാൻ ബസുകളെ തന്നെ ആശ്രയിക്കണം. രാവിലെയും വൈകിട്ടുമുള്ള ഗതാഗതക്കുരുക്കിൽപെടുന്ന ബസിൽ മണിക്കൂറുകൾ കുടുങ്ങുന്നവർക്കു നിശ്ചിത സമയത്ത് ജോലിക്കോ ലക്ഷ്യസ്ഥാനത്തോ എത്താൻ സാധിക്കാറില്ല. https://www.nerviotech.com

നിലവിൽ ദുബായിലെ 88% നഗരപ്രദേശങ്ങളിലേക്കും ബസ് സർവീസുണ്ട്. നൂതന സാങ്കേതികവിദ്യ, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ബസ്, മെട്രോ, അബ്ര തുടങ്ങി സംയോജിത ഗതാഗത പരിഹാരങ്ങൾ എന്നിവയാണു ദുബായ് പൊതു ഗതാഗത മേഖലയുടെ ആകർഷണം. കഴിഞ്ഞ വർഷം പബ്ലിക് ബസുകളിൽ മാത്രം 18.8 കോടി ആളുകൾ യാത്ര ചെയ്തതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. 187 റൂട്ടുകളിലായി 1,390 ബസുകൾ സർവീസ് നടത്തുന്നുണ്ട്. ദിവസേന 11,000 ട്രിപ്പുകളിലായി 3.33 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും 5 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്തുവരുന്നു. ദുബായ് മെട്രോ, ട്രാം, ടാക്സി, ബസ് ശൃംഖലകളുമായി തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനൊപ്പം താമസ, വാണിജ്യ, വ്യാവസായിക മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണു ലക്ഷ്യം..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

പൊതു ബസുകളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ ആർടിഎ സ്മാർട്ട് സ്ക്രീനുകൾ ബസിലും സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിച്ചുവരുന്നു. 2024ൽ ആർടിഎ 9 എക്സ്പ്രസ് ബസ് റൂട്ടുകൾ ആരംഭിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *