
ഡ്യൂപ്ലിക്കേറ്റ് കാർ വില്പനക്കാർക്ക് പണി കൊടുത്ത് ഖത്തർ
ഡ്യൂപ്ലിക്കേറ്റ് കാർ വില്പനക്കാർക്ക് പണി കൊടുത്ത് ഖത്തർ.അംഗീകൃത നിലവാരമില്ലാത്ത കാറുകളുടെ വിൽപ്പന, പ്രദർശനം, പ്രചാരണം എന്നിവ നിരോധിച്ചു.അംഗീകൃതമല്ലാത്ത നിലവാരമില്ലാത്ത കാറുകൾ വിൽപ്പന നടത്തുകയോ പ്രദർശിപ്പിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രാലയം 2025-ലെ സർക്കുലർ നമ്പർ (02) പുറത്തിറക്കി. ഖത്തർ സ്റ്റേറ്റിന്റെ അംഗീകൃത നിലവാരമില്ലാത്ത പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും ഈ തീരുമാനം വഴി നിരോധിക്കുന്നതായി മന്ത്രാലയം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ X അക്കൗണ്ടിലൂടെ അറിയിച്ചു.ഈ സർക്കുലറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആവശ്യമായ നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം പറഞ്ഞുകാർ ഷോറൂമുകൾ, ഓൺലൈൻ കാർ വിൽപ്പന പ്ലാറ്റ്‌ഫോമുകൾ എന്നിവയാണ് ഈ തീരുമാനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നും മന്ത്രാലയം വ്യക്തമാക്കി.ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ഇടയിൽ സുരക്ഷിതമായ ഒരു വാണിജ്യ അന്തരീക്ഷവും വിശ്വാസവും നിലനിർത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാനും സഹകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് വാണിജ്യ-വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)