
Watch police have issued a safety warning:അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഇ-സ്‌കൂട്ടര്‍ യാത്രികര്‍; വീഡിയോ പുറത്തുവിട്ടുപോലീസ്
Watch police have issued a safety warning:അബൂദബി: തിരക്കേറിയ റോഡുകളിൽ ഇ-സ്കൂട്ടറുകളുടെ അശ്രദ്ധമായ ഉപയോഗത്തിനെതിരെ ബോധവൽക്കരണ വീഡിയോ പുറത്തിറക്കി അബൂദബി പൊലിസ്.

‘#YourComment’ എന്ന കാമ്പെയ്‌നിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിൽ, മൂന്ന് യുവാക്കൾ ഇ-സ്കൂട്ടറുകളിൽ ഗതാഗതക്കുരുക്കിനിടയിൽ അപകടകരമായി സഞ്ചരിക്കുന്നതും ഒരു എസ്‌യുവിയുമായുള്ള കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ച് ഒഴിവാകുന്നതും കാണാം.
ഇ-സ്കൂട്ടർ യാത്രികർ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും നിയുക്ത പാതകളിലും അംഗീകൃത മേഖലകളിൽ മാത്രം വാഹനം ഉപയോഗിക്കണമെന്നും അബൂദബി പൊലിസ് ആവശ്യപ്പെട്ടു.
ഇത്തരം അശ്രദ്ധമായ പെരുമാറ്റം സ്കൂട്ടർ ഉപയോക്താക്കളുടെ ജീവൻ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും അപകടത്തിലാക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
ഇ-സ്കൂട്ടർ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് കാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. തലസ്ഥാനത്ത് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
Comments (0)