Posted By Nazia Staff Editor Posted On

Khorfakkan earthquake:ഖോര്‍ഫക്കാനിലെ ഭൂകമ്പം; ഭൂകമ്പം ഉണ്ടാകുമ്പോൾ എന്ത് ചെയ്യണം? പൊതുജനം നിർബന്ധമായും നിങ്ങള്‍ ഇത് അറിഞ്ഞിരിക്കണം |


Khorfakkan earthquake: ദുബൈ: കഴിഞ്ഞ ദിവസം യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമാന്‍ ഉള്‍ക്കടലിനോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പട്ടണമായ ഖോര്‍ഫക്കാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. യുഎഇ സമയം രാത്രി എട്ടര കഴിഞ്ഞാണ് ഭൂകമ്പം ഉണ്ടായത്. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

എൻസിഎം ഖോര്‍ഫക്കാനിലെ ജനങ്ങളെ സംബന്ധിച്ച് നേരിയ ഭൂചലനം മാത്രമാണ് സംഭവിച്ചത്. ഇക്കഴിഞ്ഞ ദിവസം ഇറാനിലും ഭൂചലനം സംഭവിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി റഷ്യ, പാകിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിരവധി ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. യുഎഇയില്‍ നേരിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. ഇതിനു മുമ്പും പലതവണ രാജ്യം നേരിയ ഭൂചലനങ്ങള്‍ക്ക് സാക്ഷിയായിരുന്നു.  ഭൂചലനങ്ങള്‍ സംഭവിക്കുമ്പോള്‍ ബുദ്ധിപരമായും വേഗത്തിലും പ്രവര്‍ത്തിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎഇയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശരാശരി മൂന്ന് ഭൂകമ്പം വീതം റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-ല്‍ രാജ്യത്ത് ഒരു ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ശാന്തത പാലിക്കാനും സുരക്ഷ ഉറപ്പാക്കാന്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കാനുമാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.  ഭൂകമ്പം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ടത്: ഇന്‍ഡോര്‍

വീടിനുള്ളിലാണെങ്കില്‍, ഭാരം കുറഞ്ഞതും എന്നാല്‍ ബലമുള്ളതുമായ എന്തെങ്കിലും ഉപയോഗിച്ച് നിങ്ങളുടെ തലയും മുഖവും സംരക്ഷിക്കുക, അല്ലെങ്കില്‍ ഒരു മേശയ്ക്കടിയിലോ കട്ടിലിലോ ഒളിക്കുക. തൂങ്ങിക്കിടക്കുന്നതോ അയഞ്ഞതോ ആയ വസ്തുക്കള്‍, കണ്ണാടികള്‍, ഗ്ലാസ്, ജനാലകള്‍ എന്നിവ ഒഴിവാക്കുക. ലിഫ്റ്റുകള്‍ ഒഴിവാക്കുക ഭൂകമ്പം അവസാനിച്ചുകഴിഞ്ഞാല്‍, വീടിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് വീട്ടിലെ വൈദ്യുതി, ഗ്യാസ്, വെള്ളം എന്നിവയുള്‍പ്പെടെയുള്ള വൈദ്യുതി സംവിധാനം ഓഫ് ചെയ്യുക.

ഔട്ട്‌ഡോര്‍

കഴിയുന്നത്ര ഉയരമുള്ള കെട്ടിടങ്ങളും ടവറുകളും ഒഴിവാക്കുക. ഒരു തുറസ്സായ സ്ഥലത്തേക്ക് പോകുക ചുവരുകളും അസ്ഥിരമായ വസ്തുക്കളും ശ്രദ്ധിക്കുക. കെട്ടിടങ്ങളില്‍ കയറാന്‍ ശ്രമിക്കരുത്

ഡ്രൈവിംഗ് 

സുരക്ഷിതമായ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി ഭൂകമ്പം നിലയ്ക്കുന്നത് വരെ കാത്തിരിക്കുക. പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, കെട്ടിടങ്ങള്‍ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *