
Eid al adha holidays in uae; പ്രവാസികളെ ഒരു സംശയവും വേണ്ട യുഎഇ സ്വകാര്യമേഖലയ്ക്ക് എത്ര ദിവസം അവധിയുണ്ട്? അറിയാം വിശദമായി
Eid al adha holidays in uae:അബുദാബി ∙ അറഫാദിനം, ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ) എന്നിവയോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് 4 ദിവസം അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധിയെന്ന് മാനവവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യുഎഇയിലെ പൊതുമേഖലയ്ക്ക് ഇന്നലെ തന്നെ 4 ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

ദുല്‍ഹജ് 9(ജൂൺ 5) മുതലാണ് അവധി ആരംഭിക്കുന്നത്. ദുല്‍ഹജ് 12 (ജൂൺ 8) വരെ തുടരുമെന്നും ജൂൺ ഒൻപതിന് സ്വകാര്യമേഖല പ്രവൃത്തി പുനരാരംഭിക്കുമെന്നും അറിയിച്ചു. ഈ അവധി ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പെടുന്നതാണ്. ഈ മസം 28നാണ് ദുൽഹജ് ഒന്നായി അധികൃതർ സ്ഥിരീകരിച്ചത്.
Comments (0)