
Eid al adha holidays:ബലിപെരുന്നാൾ അവധി; യുഎഇയിൽ 16 ദിവസം ലഭിക്കും, എന്താ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്യ്ത് നോക്കു
Eid al adha holidays:യുഎഇ: യുഎഇ നിവാസികൾക്ക് സന്തോഷിക്കാൻ ഒരിടവേള വരുന്നു. ഈ വരുന്ന ജൂണിൽ ആണ് ബലിപെരുന്നാൾ അവധികൾ വരുന്നത്. ഈ അവധികൾ എങ്ങനെ കൂടുതൽ പ്രയോജനപ്പെടുത്താം എന്ന് പലരും ചിന്തിക്കുന്നു. ചില ആളുകൾ അവധിക്കൊപ്പം വാർഷിക അവധിയും എടുത്ത് യാത്രകൾക്ക് പദ്ധതിയിടുന്നു. 9 ദിവസമോ 16 ദിവസമോ വരെ അവധി കിട്ടാൻ സാധ്യതയുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ജൂൺ 6ന് ബലിപെരുന്നാൾ ആകാൻ സാധ്യത എന്നാണ് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി (Emirates Astronomical Society) അറിയിച്ചിരിക്കുന്നത്.ദുൽ ഹിജ്ജയുടെ ആദ്യ ദിവസം മെയ് 28 ആയിരിക്കും. അതിനാൽ ഈദ് അൽ അദ്ഹ ജൂൺ 6ന് വരാൻ സാധ്യതയുണ്ട്. അത് അനുസരിച്ചാണ് തങ്ങൾ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി( Emirates Astronomical Society) വ്യക്തമാക്കി. എന്നാൽ മാസം കണ്ടതിന് ശേഷം ആയിരിക്കും യുഎഇ ദുൽ ഹിജ്ജ ആരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

യുഎഇ, കുവെെറ്റ്, ഖത്തർ, അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. കുവെെറ്റ് ജൂൺ 6-ന് പെരുന്നാൾ ആകും എന്ന കണക്ക്ക്കൂട്ടലിൽ അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. അറബി മാസം ദുൽഹിജ്ജ് ഒൻപത് മുതൽ 13 വരെയാണ് അവധി പ്രഖ്യാപിച്ചത്. യുഎഇ നലാല് ദിവസത്തെ അവധി തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഈദ് അൽ ഫിത്തർ അവധികൾ ആഘോഷിച്ച് എല്ലാവരും ജോലിക്ക് തിരികെ എത്തിയിട്ടേയുള്ളു. അപ്പോഴേക്കും അടുത്ത അവധിയെക്കുറിച്ച് ചിന്തകൾ തുടങ്ങി. ഈദ് അൽ അദ്ഹ അവധി ജൂണിൽ വരുന്നത് കൊണ്ട് കുട്ടികൾക്ക് വെക്കേഷൻ ആണ്. കുടുംബത്തോടൊപ്പം തന്നെ യാത്രകൾ പ്ലാൻ ചെയ്യാം
അവധികളും ബാക്കിയുള്ള ലീവുകളും ഒരുമിച്ച് എടുത്ത് വലിയ വെക്കേഷൻ പ്ലാൻ ചെയ്യുന്നവരും ഉണ്ട്. എന്നാൽ ചില ർ നാട്ടിലേക്ക് പോയി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്. ഇസ്ലാമിക കലണ്ടർ അനുസരിച്ച് അറഫാ ദിനം ജൂൺ 5-ന് ആയിരിക്കും. അന്നേ ദിവസം യുഎഇയിൽ അവധിയായിരിക്കും. അതിനുശേഷം മൂന്ന് ദിവസം ബലിപെരുന്നാൾ അവധി ലഭിക്കും. ഈ രണ്ട് അവധികളും ചേരുമ്പോൾ 4 ദിവസത്തെ അവധി കിട്ടും. അതായത് ജൂൺ 5 മുതൽ ജൂൺ 8 വരെ ആയിരിക്കും അവധികൾ വരുന്നത്. കൂടുതൽ അവധി വേണമെങ്കിൽ ജൂൺ 2 മുതൽ ജൂൺ 4 വരെ 3 ദിവസത്തെ അവധി എടുക്കാം. അപ്പോൾ നിങ്ങൾക്ക് 9 ദിവസത്തെ അവധി കിട്ടും. ജൂൺ 9-ന് ജോലിക്ക് തിരികെ വരാം. 9 ദിവസത്തെ അവധി പോരെങ്കിൽ 16 ദിവസത്തെ അവധിയാക്കാം. ജൂൺ 2 മുതൽ 4 വരെയും ജൂൺ 9 മുതൽ 13 വരെയും അവധിയെടുത്താൽ മതി. വാരാന്ത്യവും ഈദ് അവധിയും ചേരുമ്പോൾ 16 ദിവസത്തെ അവധി കിട്ടും. ഇവയെല്ലാം നിങ്ങളുടെ പ്ലാനിംഗിനനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ്.
പ്രവാചകൻ ഇബ്രാഹിം ദൈവത്തിന്റെ കൽപ്പന അനുസരിച്ച് സ്വന്തം മകനെ ബലി നൽകാൻ തയ്യാറായതിന്റെ ഓർമ്മ പുതുക്കലാണ് ബലി പെരുന്നാൾ. ബലി നൽകുന്നതിന് മുൻപ് ദൈവം ഒരു ആടിനെ നൽകി. ഈ വിശ്വാസത്തിന്റെ ഓർമയ്ക്കായിട്ടാണ് ഈ ആഘോഷം നടത്തുന്നത്. “പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗത്തിനുള്ള അംഗീകാരമായിട്ടാണ് പെരുന്നാൾ ആഘോഷിക്കുന്നത്” ഈ ആഘോഷം നടക്കുന്നത് ഹജ്ജ് സീസണിന്റെ അവസാന ദിവസമാണ്.
Comments (0)