Posted By greeshma venugopal Posted On

ബലിപെരുന്നാൾ ; യുഎഇയിലെ അറവുശാലകളിൽ കർശനപരിശോധന

ബലിപെരുന്നാളിന് മുന്നോടിയായി യുഎഇയിലെ അറവുശാലകളിലെല്ലാം കർശനപരിശോധന തുടരുന്നു. അബുദാബി സിറ്റി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ അബുദാബിയിലെ അറവുശാലകളിൽ മൂന്നുദിവസംനീണ്ടുനിന്ന പരിശോധനയാണ് നടത്തിയത്. പൊതുജനാരോഗ്യ സുരക്ഷാചട്ടങ്ങൾ പാലിക്കുക, തിരക്കേറിയ വേളകളിൽ അറവുശാലകളിലെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുക, അറവുശാലകൾ പരിസ്ഥിതി സംരക്ഷണം പാലിക്കുക എന്നിവ സംബന്ധിച്ച പരിശോധനകളിൽ കർശന നിബന്ധനകൾ നൽകിയിരുന്നു. പൊതുജനങ്ങൾക്കും അറവുശാലകളിലെ തൊഴിലാളികൾക്കും ആവശ്യമായ ബോധവത്കരണവും നടത്തി.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v

മാംസം മുറിക്കുന്നരീതി, മുറിക്കാനുപയോഗിക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നവിധം, അറവുശാലകളുടെ അറ്റകുറ്റപ്പണികളുടെ പൂർത്തീകരണം എന്നിവ അധികൃതർ പരിശോധിച്ചു. അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങൾ കാരണം പരിസ്ഥിതി വൃത്തിഹീനമാകാതിരിക്കാൻ അധികൃതർ ശില്പശാലകളും സംഘടിപ്പിച്ചിരുന്നു. ബലിപെരുന്നാൾ പ്രമാണിച്ച് മുഴുവൻ അറവുശാലകളും പ്രവർത്തിക്കുമെന്നും മെച്ചപ്പെട്ട സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും ഉറപ്പാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *