Posted By Nazia Staff Editor Posted On

Eight Tips To Reduce Ac Bills;ചൂടോടു ചൂട്,, എസി ഇല്ലാതെ പറ്റില്ല!!യുഎഇയിൽ എസി ബില്ല് കുറയ്ക്കാം; ഇതാണ് ആ എട്ട് വഴികൾ

Eight Tips To Reduce Ac Bills;യുഎഇ: വേനൽ കടുക്കുന്നതോടെ ദുബായിൽ ചൂട് കുതിച്ചുയരുകയാണ്. ഇത് വീടുകളിലെയും ഓഫീസുകളിലെയും എസി ഉപയോഗം വർധിപ്പിക്കുന്നു, ചൂട് ആയതിനാൽ തന്നെ സ്വാഭാവികമായി വൈദ്യുതി ബില്ലുകളും കുതിച്ചുയരും. എങ്കിൽ ഇനി നിങ്ങളുടെ എസി ബില്ലുകൾ കുറയ്ക്കാനും അതേസമയം വീടിനകത്ത് തണുപ്പ് നിലനിർത്താനും സഹായിക്കുന്ന ഇത് പൊടികൈകൾ ഉണ്ട്.എസി ബില്ലുകൾ കുറയ്ക്കാൻ സഹായകമായ വഴികൾ

  • എസി 18°C-ൽ ഇടുന്നതിനു പകരം 24°C-ൽ സജ്ജീകരിക്കുന്നത് ഊർജ്ജം ലാഭിക്കാൻ സഹായിക്കും. ചെറിയ താപനില മാറ്റങ്ങൾ പോലും ബില്ലിൽ വലിയ വ്യത്യാസം വരുത്തും.
  • അഴുക്ക് നിറഞ്ഞ ഫിൽട്ടറുകൾ എസിയുടെ കാര്യക്ഷമത കുറയ്ക്കുകയും കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യും. അതിനാൽ മാസത്തിലൊരിക്കലെങ്കിലും എസിയിലെ ഫിൽട്ടറുകൾ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യണം.
  • വർഷത്തിലൊരിക്കലെങ്കിലും എസി യൂണീറ്റുകൾ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കുകയും സർവ്വീസ് ചെയ്യുകയും വേണം. ഇത് എസിയുടെ നിലനിൽപ്പ് വർദ്ധിപ്പിക്കാനും കാര്യക്ഷമത നിലനിർത്താനും ഏറെ സഹായികമാകും.
  • പകൽ സമയത്ത് കർട്ടനുകളോ ബ്ലൈൻഡുകളോ ഉപയോഗിച്ച് സൂര്യപ്രകാശം നേരിട്ട് മുറിക്കുള്ളിലേക്ക് കടക്കുന്നത് തടയുക. ഇത് മുറിയുടെ താപനില കുറയ്ക്കാൻ ഏറെ സഹായിക്കും.
  • എസി പ്രവർത്തിപ്പിക്കുമ്പോൾ മുറിയിലെ തണുപ്പ് പുറത്തുപോകാതിരിക്കാൻ വാതിലുകളും ജനലുകളും പൂർണ്ണമായി അടച്ചിടണം. ചെറിയ വിള്ളലുകളോ വിടവുകളോ ഉണ്ടെങ്കിൽ അത് അടയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം
  • .പഴയ എസികൾക്ക് പകരം കൂടുതൽ ഫീച്ചേഴ്‌സുള്ള പുതിയ മോഡലുകൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ബിൽ കുറയ്ക്കാൻ സഹായിക്കും.
  • രാത്രിയിൽ ഉറങ്ങുമ്പോൾ ശരീരം തണുക്കുന്നതിനാൽ എസിയുടെ താപനില അല്പം ഉയർത്തുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും.
  • എസിയോടൊപ്പം സീലിംഗ് ഫാനോ ടേബിൾ ഫാനോ ഉപയോഗിക്കുന്നത് തണുപ്പ് കൂടുതൽ വേഗത്തിൽ മുറിയിൽ വ്യാപിക്കാൻ സഹായിക്കും. ഇത് എസിയുടെ ലോഡ് കുറയ്ക്കുകയും വൈദ്യുതി ലാഭിക്കുകയും ചെയ്യും.
  • ദുബായിലെ ഉയർന്ന താപനില ഒരു വെല്ലുവിളിയാണെങ്കിലും ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുന്നതിലൂടെ നിങ്ങളുടെ എസി ബില്ലുകൾ ഗണ്യമായി കുറയ്ക്കാനും ഊർജ്ജം സംരക്ഷിക്കാനും സാധിക്കും. ഇത് നിങ്ങളുടെ പോക്കറ്റിനും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനം ചെയ്യുകയും ഈ വേനൽക്കാലത്ത് സുരക്ഷിതരും ആരോഗ്യവാന്മാരുമായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • വേനൽ കനക്കുമ്പോൾ എസി ഉപയോഗം നിയന്ത്രിക്കുന്നത് വ്യക്തിഗത ചെലവ് കുറയ്ക്കാൻ മാത്രമല്ല, യുഎഇയുടെ ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുമെന്നാണ് വിദഗ്ദ്ധർ വ്യക്തമാകുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *