Posted By user Posted On

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കാത്തതിന് അടച്ചുപൂട്ടിയ എലൈറ്റ് മോട്ടോർവീണ്ടും തുറന്നു

സ്പെയർ പാർട്‌സുകൾ ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയ എലൈറ്റ് മോട്ടോർ കോർപ്പറേഷൻ – ചെറി ഷോറൂം, എല്ലാ തിരുത്തൽ നടപടികളും പൂർത്തിയാക്കിയതിന് ശേഷം വീണ്ടും തുറന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന് ലഭിച്ച പരാതികളെ തുടർന്ന്, ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ 8, 2008-ലെ ആർട്ടിക്കിൾ (16) അനുസരിച്ച് ഷോറൂം അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. 94 നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.

നിയമലംഘനം പരിഹരിക്കുന്നതിനായി നിർമ്മാതാക്കളുമായി സഹകരിച്ച് വാഹന ഭാഗങ്ങളുടെ വിതരണം വർദ്ധിപ്പിക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തു. കൂടാതെ, ഉപഭോക്താക്കളുടെ എല്ലാ പരാതികളും പരിഹരിക്കുകയും 5.64 ലക്ഷം ഖത്തർ റിയാൽ പിഴ അടയ്ക്കുകയും ചെയ്തു. 35 ലക്ഷം ഖത്തർ റിയാലിന്റെ അടിയന്തര ഓർഡറുകളിലൂടെ സ്പെയർ പാർട്സ് ഇൻവെന്ററി വർദ്ധിപ്പിക്കുകയും ചെയ്തു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ തുടർന്നും നിരീക്ഷണം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *