Posted By greeshma venugopal Posted On

ഉപഭോക്തൃ സേവനങ്ങൾ ഡിജിറ്റലാക്കാൻ ഒരുങ്ങി യു.എ.ഇ; ഇമറാത്തിന്റെ ഉടമസ്ഥതയിലുള്ള 10 പെട്രോള്‍ സ്‌റ്റേഷനുകളില്‍ ക്രിപ്റ്റോ കറൻസി നൽകാം

ദുബായ്: പെട്രോള്‍ സ്‌റ്റേഷനുകളില്‍ പെട്രോള്‍ അടിക്കാന്‍ ക്രിപ്റ്റോ കറന്‍സി നൽകാം.രാജ്യത്തെ പ്രമുഖ പെട്രോളിയം കമ്പനിയായ എമിറാത്തും ക്രിപ്‌റ്റോ കറന്‍സി സേവനദാതാക്കളായ ക്രിപ്‌റ്റോ ഡോട്ട് കോമും ചേര്‍ന്നാണ് യു.എ.ഇയിൽ പദ്ധതിക്ക് തുടക്കമിട്ടത്. മിഡില്‍ ഈസ്റ്റും വടക്കന്‍ ആഫ്രിക്കയും ചേര്‍ന്നുള്ള മേഖലയില്‍ ഇത് ആദ്യമായാണ് ഒരു രാജ്യം പെട്രോള്‍ സ്‌റ്റേഷനുകളില്‍ ക്രോപ്‌റ്റോ കറന്‍സി അനുവദിക്കുന്നത്. ഇതോടെ, ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് യുഎഇയില്‍ തുടക്കമായി. ദുബായ് നഗരത്തിലെ 10 കേന്ദ്രങ്ങളിലാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്.

ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള വിവിധ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാകും. വൈകാതെ മറ്റ് എമിറേറ്റുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. എമിറാത്തിന് ദുബായിലും വടക്കന്‍ യുഎഇയിലുമായി 100 പെട്രോള്‍ സ്‌റ്റേഷനുകളാണുള്ളത്. പെട്രോള്‍ മേഖല കൂടാതെ, റീട്ടെയില്‍ മേഖലയില്‍ ക്രിപ്‌റ്റോ ഉപയോഗിക്കുന്നതിന് ആക്കം കൂട്ടുകയാണ് ഇതുവഴി യുഎഇ സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്ലാ മേഖലകളിലും ക്രിപ്‌റ്റോ ഉപയോഗം സാധാരണമാക്കണമെന്നാണ് യുഎഇ സര്‍ക്കാര്‍ മുന്നാട്ട് വയ്ക്കുന്ന നയം. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *