
emirates NBD; പ്രവാസികളെ നാട്ടിലേക്ക് പണം അയക്കൽ സൗജന്യമല്ല; ഇന്ത്യയും ഇതിൽ ഉൾപ്പെടുമോ? അറിയാം….
emirates NBD:ദുബൈ: എമിറേറ്റ്‌സ് എൻബിഡി ഉപയോക്താക്കൾക്ക് സെപ്റ്റംബർ മുതൽ സൗജന്യ പണമയയ്ക്കൽ ഉണ്ടായിരിക്കുന്നതല്ലെന്നും, മുഴുവൻ അന്താരാഷ്ട്ര കൈമാറ്റങ്ങൾക്കും നിരക്ക് ഈടാക്കുമെന്നും അറിയിപ്പ്. ഉപയോക്താക്കൾക്ക് അയച്ച ഇമെയിലിലാണ് ബാങ്ക് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ആപ്പ് വഴിയോ ഓൺലൈൻ ബാങ്കിംഗ് വഴിയോ നടത്തുന്ന അന്താരാഷ്ട്ര കൈമാറ്റങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുമെന്ന് എമിറേറ്റ്‌സ് എൻബിഡി വെള്ളിയാഴ്ചയാണ് അറിയിച്ചത്.
2025 സെപ്റ്റംബർ 1 മുതൽ നേരിട്ടുള്ള പണമയക്കലിന് (ഡയരക്റ്റ് റെമിറ്റ്) ഉൾപ്പെടെ ഉപയോക്താക്കളിൽ നിന്ന് 26.25 ദിർഹം ഈടാക്കുന്നതാണ്.
ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ശ്രീലങ്ക, ഈജിപ്ത്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലേക്ക് 60 സെക്കൻഡിനുള്ളിൽ പണമയയ്ക്കാൻ എമിറേറ്റ്‌സ് എൻബിഡി ഉപയോക്താക്കളെ അനുവദിക്കുന്ന ഡിജിറ്റൽ മണി ട്രാൻസ്ഫർ സേവനമാണ് ഡയരക്റ്റ് റെമിറ്റ്. നിലവിൽ ഈ സേവനം വഴിയുള്ള പണമയയ്ക്കലിന് ഫീസില്ല.
Comments (0)