
Expat dead in uae: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു; വിടവാങ്ങിയത് മലപ്പുറം വേങ്ങര സ്വദേശി
Expat dead in uae:മലപ്പുറം വേങ്ങര സ്വദേശി യുവാവ് അൽഐനിൽ അന്തരിച്ചു.
വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വീഹാനിൽ അന്തരിച്ചത്. അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ജിമി അൽഐൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ബീരാൻ മേലേതൊടി. മാതാവ്: സൈനബ. ഭാര്യ: ഫാദിയ. മക്കൾ: മുഹമ്മദ് ഷയാൻ, നുഹ ഫാത്തിമ. സഹോദങ്ങൾ: മുഹമ്മദ് അലി, റിഫാത്ത്, അജ്മൽ.
Comments (0)