Posted By Nazia Staff Editor Posted On

expat dead in uae: വിസിറ്റിങ് വിസയിലെത്തിയ പ്രവാസി മലയാളി യുഎയിൽ മരിച്ചു

Expat dead in uae: റാസല്‍ ഖൈമ: വിസിറ്റിങ് വിസയിലെത്തിയ പ്രവാസി മലയാളി റാസല്‍ഖൈമയില്‍ മരിച്ചു. എറണാകുളം ആലുവ ഏലൂക്കര സ്വദേശി അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയതായിരുന്നു അബ്ദുല്‍ ഖാദര്‍, ആലുവ ഓട്ടുപുറത്ത് വീട്ടില്‍ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. 
ഭാര്യ: സീനത്ത് ബീവി.


സഹോദരങ്ങള്‍: മുഹമ്മദ് അബ്ദുല്‍ നാസര്‍, സുലൈഖ ബീവി, സുനിതാ ബീവി. 
മക്കള്‍: ആശ്മ (ബ്രിട്ടണ്‍), ആഷിക് (ബംഗളൂരു), അസ്‌ലം സിദാന്‍ (വിദ്യാര്‍ഥി). 
മരുമകന്‍: സഹല്‍ (ബ്രിട്ടണ്‍). 
ഇന്നലെ വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം റാസല്‍ ഖൈമ ഫുലയ്യ ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവുചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *