
expat dead in uae:കോട്ടയം സ്വദേശി അജ്മാനില്‍ മരിച്ച നിലയിൽ കണ്ടെത്തി
expat dead in uae:അജ്മാന്‍ ∙ കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോര്‍ജിനെ (53) അജ്മാനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാല് വര്‍ഷമായി അജ്മാനിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം ജബല്‍ അലി ക്രിമേഷന്‍ സെന്ററില്‍ വച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സാമൂഹ്യപ്രവർത്തകരൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.
Comments (0)