Posted By Ansa Staff Editor Posted On

Expat death; കഴിഞ്ഞയാഴ്ച യുഎഇയില്‍ മക്കളെ കാണാനെത്തിയ മാതാവ് മരിച്ചു

Expat death;മക്കളെ സന്ദർശിക്കാനെത്തിയ ഉമ്മ യുഎഇയിലെ ആശുപത്രിയിൽ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മ (70) ദുബായിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് മക്കളെ സന്ദർശിക്കാൻ നാട്ടിൽനിന്ന് ദുബായിലെത്തിയത്.

കാഞ്ഞങ്ങാട് സംയുക്ത മുസ് ലിം ജമാഅത്ത് മുൻ പ്രസിഡന്‍റായിരുന്ന പരേതനായ പി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ല സെക്രട്ടറി പി.എച്ച്. ബഷീർ, ഷാർജയിലെ വ്യസായികളായ പി.എച്ച്. അബ്ദുൽ റഹിമാൻ, പി.എച്ച്. നാസർ, ഫാത്തിബി, റംല, സാജിദ പരേതയായ സുഹറ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ ഖബറടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *